മകളുടെ ഭാവിയെ കരുതി താരദമ്പതികള്‍ ആ തീരുമാനം മാറ്റി
താരങ്ങളുടെ വിവാഹമോചനം വാര്‍ത്തയല്ലാതാകുന്ന കാലത്ത് വിവാഹമോചനത്തിനോട് നോ പറഞ്ഞ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് കന്നടതെലുങ്ക് സൂപ്പര്‍താരം കിച്ച സുദീപും ഭാര്യ പ്രിയയും. മകള്‍ സന്വിയുടെ ഭാവിയെ കരുതിയാണ് ഇരുവരും ഒരുമിക്കാന്‍ തീരുമാനമെടുത്തത്.
മകളുടെ പിറന്നാള്‍ ദിനത്തില്‍ എടുത്ത മൂവരുമൊന്നിച്ചുള്ള കുടുംബഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഫാന്‍സ് അസോസിയേഷനുകള്‍ ഈ വാര്‍ത്ത ആഘോഷിച്ചത്.
14 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ 2015-ലാണ് കിച്ച സുദീപും പ്രിയയും വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha