ഇങ്ങോട്ട് ആപ്പ് വയ്ക്കാന്‍ വന്നാല്‍ അങ്ങോട്ട് അതിലും വലിയ ആപ്പ് വയ്ക്കും;അതാണ് കത്രീന
സുന്ദരിയാണെങ്കിലും കത്രിന കൈഫ് ഒരു പാവമാണ്. അത്യാവശ്യം അഭിനയിക്കാനും അറിയാം. എങ്കിലും നായകന്മാരുടെ നിഴലായാണ് മിക്കപ്പോഴും നില്‍ക്കുന്നത്. പല നായകന്മാരുടെയും സംവിധായകരുടെയും ഉറക്കം കെടുത്തുന്ന മദാലസകൂടിയാണ് താരം. താരലോകത്ത് തിളങ്ങിനില്‍ക്കുന്ന കത്രീനയ്ക്ക് പക്ഷെ, അവാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ല.
അങ്ങനെ അടുത്തിടെ ഒരു പുരസ്ക്കാരം ലഭിച്ചു. പ്രശസ്തനടി സ്മിതാ പാട്ടീലിന്റെ പേരിലുളളതാണ്. സന്തോഷം കൊണ്ട് താരം തുള്ളിച്ചാടി. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനം വന്നതോടെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നു. ലോകമെങ്ങും അറിയപ്പെടുന്ന അഭിനേത്രിയായ സ്മിതയുടെ പേരിലുള്ള പുരസ്ക്കാരം സെക്സി സിംമ്പലായ കത്രീനയ്ക്ക് നല്‍കണ്ട എന്നായിരുന്നു അവരുടെ വാദം.
എന്നാല്‍ അവാര്‍ഡ് വിവരം കത്രീനയെ അറിയിച്ച സ്ഥിതിക്ക് മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു എതിര് വിഭാഗം. ഒടുവില്‍ ഇരുവിഭാഗവും ഒരു പോംവഴി കണ്ടെത്തി. കത്രീനയ്ക്ക് സെക്സി പുരസ്ക്കാരം നല്‍കാം. സ്മിതാപാട്ടീലിന്റെ പേരില്‍ തന്നെ. എന്നാല്‍ അങ്ങനെ ഒരു അവാര്‍ഡ് വാങ്ങാന്‍ കത്രീന വരില്ലെന്ന് ആശങ്കയുണ്ടായി. അതൊന്നും അറിയിക്കെണ്ടെന്നായിരുന്നു സംഘാടകരുടെ നിലപാട്.
അവാര്‍ഡ് നൈറ്റിന് പുറപ്പെട്ട കത്രീനയെ വിളിച്ച് ആരോ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതോടെ താരം ഫഌറ്റിലേക്ക് മടങ്ങി. എന്നാല്‍ ഭാരവാഹികള്‍ തുടരെ തുടരെ മൊബൈലില്‍ വിളിച്ചുകൊണ്ടേയിരുന്നു. ഓരോ തവണ വിളിച്ചക്കുമ്പോഴും അര മണിക്കൂറിനുള്ളില്‍ എത്തുമെന്ന് പറഞ്ഞ് പറ്റിച്ചു. ഇങ്ങോട്ട് ആപ്പ് വയ്ക്കാന്‍ വന്നാല്‍ അങ്ങോട്ട് അതിലും വലിയ ആപ്പ് വയ്ക്കും. അതാണ് താരത്തിന്റെ രീതി.
https://www.facebook.com/Malayalivartha