നടിമാരെ കണ്ടപ്പോൾ പൂജാരിയുടെ കൺട്രോൾ പോയി.. ഒടുവിൽ; ജയാ ബച്ചൻ തന്നെ വേണ്ടി വന്നു പൂജാരിയുടെ കൺട്രോൾ തിരിച്ചു പിടിക്കാൻ
ബോളിവുഡിന്റെ താരറാണിമാരെ ഒന്നിച്ച് കണ്ടാല്‍ ആരും നിലമറന്നുപോവും. അതേ മുംബൈയിലെ ഒരു പൂജാരിയും ചെയ്തുള്ളൂ. ഇതിന് പക്ഷേ, നല്ല ഒന്നാന്തരം ശകാരം തന്നെ കേള്‍ക്കേണ്ടിവന്നു പാവം പൂജാരി.
ബിഗ് ബിയുടെ ഭാര്യ ജയ ബച്ചന്റെ വകയായിരുന്നു ശകാരം. ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിനിടെയായിരുന്നു സംഭവം. ബേബി ഷവറിന് ജയ ബച്ചനും ഹേമ മാലിനിയും അടക്കം ബോളിവുഡിലെ പഴയ കാലത്തെയും പുതിയ കാലത്തെയും തന് താരനിര തന്നെയുണ്ടായിരുന്നു.
ഇത്രയും താരങ്ങളെ ഒന്നിച്ച് കണ്ടപ്പോള്‍ പൂജ തല്കാലം ഒന്ന് നിര്‍ത്തി ബോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം കുറച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു പൂജാരി. പക്ഷേ, സംഗതി പാളിപ്പോയി. പൂജാരിയുടെ സെല്‍ഫിയെടുക്കല്‍ തിരക്ക് കണ്ടപ്പോള്‍ ജയ ബച്ചന് ശരിക്കും നിയന്ത്രണം വിട്ടു.
തന്റെ പതിവ് ശൈലിയില്‍ ഒട്ടും മയമില്ലാതെ കണക്കിന് പറഞ്ഞു പൂജാരിയോട് ജയ. നിങ്ങള്‍ പൂജയില്‍ ശ്രദ്ധിക്കൂ. സെല്‍ഫിയൊക്കെ പിന്നെയടുക്കാമെന്നായിരുന്നു ജയയുടെ ആക്രോശം. പൂജാരി ഏതായാലും ഓടി രക്ഷപ്പെട്ട് പൂജയില്‍ മുഴുകി. പൊട്ടിച്ചിരിയോടെയാണ് മറ്റ് താരങ്ങള്‍ ഈ രംഗം കണ്ടുനിന്നത്.
നേരത്തെ മരുമകള്‍ ഐശ്വര്യയെ ഐഷ് എന്നു വിളിച്ചതിന് ഒരു മാധ്യമപ്രവര്‍ത്തകനെ കണക്കിന് ശകാരിച്ചിരുന്നു ജയ. അവള് നിങ്ങളുടെ സഹപാഠിയാണോ? മര്യാദയ്ക്ക് പേരു വിളിക്കൂ എന്നായിരുന്നു ജയ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha