ചെറിയ പ്രായത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു; ജീവിതത്തില്‍ പലരും എന്നെ കളിയാക്കി; പക്ഷെ ദൈവം എനിക്കായ് കാത്തുവെച്ചിരുന്നത്..
സിനിമയില്‍ ഒരു റോളിനായി പലരുടെയും കാലുപിടിച്ച് നടന്നിട്ടുണ്ടെന്ന് തമിഴ് സിനിമാതാരം വിജയ് സേതുപതി. വെറുതെയെങ്കിലും ലൊക്കേഷനില്‍ നിര്‍ത്താമോ എന്നുപോലും പലരോടും അപേക്ഷിച്ചിട്ടുണ്ടെന്നും വിജയ് സേതുപതി പറയുന്നു. എന്റെ രൂപത്തിന് ചേരുന്നതല്ല സിനിമയെന്ന് പലരും കളിയാക്കി. ഒരിക്കലും ഹീറോ ആകാന്‍ മോഹിച്ചില്ല. പക്ഷേ ദൈവം കാത്തുവെച്ചത് ഇതാണ്.
ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. നാട്ടിലെ ചെറിയ ജോലികളെക്കാള്‍ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ ഇരുപതാം വയസില്‍ ഗള്‍ഫിലേക്ക് പോയി.
അച്ഛന്റെ പേരിലുണ്ടായിരുന്ന പത്തുലക്ഷം രൂപയുടെ കടം വീട്ടാനും നല്ലൊരു ബിസിനസ് തുടങ്ങാനുമുളള പണം സമ്പാദിക്കാന്‍ ഒരു വഴിയേ മനസില്‍ തെളിഞ്ഞുളളൂ. സിനിമ. അങ്ങനെയാണ് സിനിമാമോഹം ഉളളില്‍ കൂടിയത്.
മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം തന്നെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. മുരളി സാറിന്റെയും തിലകന് സാറിന്റെയുമാണ് അതെന്നും മലയാളത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha