സിനിമയിലെത്താന്‍ സണ്ണി ലിയോണ്‍ ആ വിട്ടുവീഴ്ച ചെയ്തു!
വന്ന വഴിയിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ മനസില്‍ ഭീതിയാണെന്ന് നടി സണ്ണിലിയോണ്‍. നിനക്ക് ഈ പടത്തില്‍ ചാന്‍സ് വേണമെങ്കില്‍ പ്രൊഡ്യൂസര്‍ക്കൊപ്പം ഒരു രാത്രി തങ്ങണം. ആലോചിച്ചിട്ട് മതിയെന്ന് പരിചയക്കാരന് പറഞ്ഞപ്പോള്‍ ശരിക്കും പേടിച്ചെന്നും താരം ഓര്‍മിക്കുന്നു. ഈ അന്ധകാരത്തിലൂടെ കടന്ന് പോയാലേ വെളിച്ചം കാണാനാകൂ എന്ന് സണ്ണിലിയോണിന് മനസിലായി. താരം നോ പറഞ്ഞാല്‍ ചാന്‍സ് മറ്റാര്‍ക്കെങ്കിലും ലഭിക്കും. അങ്ങനെ തന്റെ മറുപടിക്കായി കാത്ത് നിന്നവരോട് ശരി എന്ന് പറഞ്ഞു. പോണ് സ്റ്റാറായ സണ്ണിയെ പ്രാപിച്ചേ അടങ്ങൂ എന്ന വാശിയില്‍ ധാരാളം പേര് നടക്കുന്നുണ്ട്. അങ്ങനെ ഒരുവനായി നിര്‍മാതാവിനെ കണ്ടാണ് താന്‍ സിനിമയിലെത്തിയതെന്നും താരം പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലിലെ പള്ളിയറ പോലുള്ള മുറിയില്‍ പ്രവേശിച്ചപ്പോള്‍ കണ്ടത് ഒരു വൃദ്ധനെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരീരികമായ എല്ലാ പ്രവര്‍ത്തനങ്ങളും നശിച്ചുപോയ ഒരാള്‍. പിറ്റേന്ന് കരഞ്ഞ് വീര്‍ത്ത മുഖവുമായി പുറത്ത് വന്നപ്പോള്‍ അമ്മയെ കണ്ടത് മറക്കാനാവില്ലെന്നും താരം ഓര്‍ക്കുന്നു. സിനിമ ഒരു മായിക ലോകമാണ്. ആദ്യമായി എത്തുന്നയാള്‍ക്ക് ഭ്രമിപ്പിക്കുന്ന കാഴ്ചയാണ് ലഭിക്കുക. സുന്ദരിയായ പുതുമുഖനടി എത്തിയാല്‍ അവള് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോകും അവള്‍ക്ക് മുന്നില്‍ അഭ്യുദയകാംഷികളുടെ ക്യൂ തന്നെ കാണും. സുന്ദരിയും അഭിനയം ജന്മസിദ്ധമാണെങ്കിലും കാര്യമില്ല. അഭ്യുദയകാംഷി പറയുന്നത് പോലെ കേട്ടാല്‍ നമ്പര്‍ വണ്‍ നടിയാകും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കും.ഇത്തരത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നുണ്ട്. ഇനി പെണ്‍കുട്ടിയുടെ അമ്മയെയും കാണാന്‍ കൊള്ളാമെങ്കില്‍ അവരെയും ചൂഷണത്തിന് ഇരയാക്കുമെന്നും സണ്ണിലിയോണ്‍ പറയുന്നു. അത്തരത്തിലുള്ള ധാരാളം അനുഭവങ്ങള്‍ ഇന്നും സിനിമയിലുണ്ട്. എന്നാല്‍ പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യുന്നവരും ഉണ്ട്. അവരിലൂടെ സിനിമയിലെത്തണമെങ്കില്‍ താമസിക്കും. പുതിയ കുട്ടികള്‍ക്ക് അതിനുള്ള ക്ഷമയില്ല. അവരെ കുറ്റം പറയാനൊക്കില്ല, സിനിമയില്‍ അഭിനയിക്കണം, സമ്പാദിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നത് തെറ്റാണോ..?-സണ്ണി ചോദിക്കുന്നു.
https://www.facebook.com/Malayalivartha