താനൊരു ഫെമിനിസ്റ്റാണെന്ന രഹസ്യം വെളിപ്പെടുത്തി താരസുന്ദരി പ്രിയങ്ക ചോപ്ര

താനൊരു ഫെമിനിസ്റ്റാണെന്ന രഹസ്യം വെളിപ്പെടുത്തി താരസുന്ദരി പ്രിയങ്ക ചോപ്ര. പ്രിയങ്ക ഒരു ഫെമിനിസ്റ്റാണ്. എന്നാൽ പുരുഷനെ അധിക്ഷേപിക്കുന്നതും വെറുക്കുന്നതും ഫെമിനിസമല്ലെന്നാണ് പ്രിയങ്കയുടെ അഭിപ്രായം. തുറന്ന മനസ്സോടുകൂടി ചിന്തിക്കാനാണ് തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്നും അതുകൊണ്ട് സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ പേടിയില്ല എന്നും താരം പറഞ്ഞു.
അതുകൊണ്ടുതന്നെയാണ് താന്‍ ഒരു ഫെമിനിസ്റ്റാണെന്ന കാര്യം തുറന്ന് പറഞ്ഞത്. ഫെമിനിസ്റ്റല്ല എന്നു സ്ത്രീകള്‍ തന്നെ പറയുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നാറുണ്ട്. ഞാനൊരു ഫെമിനിസ്റ്റല്ല എന്നു പറയുന്ന ധാരാളം പെണ്‍ സുഹൃത്തുക്കളുണ്ട്. സ്ത്രീകള്‍ക്ക് ഒരുവിധത്തിലുള്ള അവകാശങ്ങളും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഫെമിനിസം രൂപം കൊണ്ടത്. കാലാകാലങ്ങളായി പുരുഷന് എല്ലാവിധ ആനുകൂല്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് മാനിസം എന്നൊന്ന് ഇല്ലാതിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഫെമിനിസമെന്നാല്‍ കാലങ്ങളായി പുരുഷനുള്ളതു പോലെ, തന്റെ തീരുമാനങ്ങളെക്കുറിച്ച് മുന്‍വിധികളില്ലാതെ തനിക്ക് അവസരങ്ങള്‍ തരണമെന്നു പറയാനുള്ള സാഹചര്യമൊരുക്കലാണെന്ന് പ്രിയങ്ക വ്യക്തമാക്കി. ഫെമിനിസത്തിന് പുരുഷന്മാരേയും ആവശ്യമുണ്ടെന്നും പ്രിയങ്ക പറയുന്നു. ഫെമിനിസ്റ്റല്ല എന്നു സ്ത്രീകള്‍ തന്നെ പറയുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
https://www.facebook.com/Malayalivartha


























