സാമന്ത ആളാകെ മാറി... താരം സാമന്ത അക്കിനേനിയായി അറിയപ്പെടും

ബോളിവുഡ് സുന്ദരി സമാന്തയുടെ മുഴുവന്‍ പേര് സാമന്ത റൂത്ത് പ്രഭുവെന്നായിരുന്നു. ഇനി ആ പഴയ ആളില്ല എന്നാണ് സമാന്ത പറയുന്നത്. കല്ല്യാണത്തോടെ താരം ആളാകെ മാറി എന്ന് വിചാരിക്കേണ്ട. വിവാഹത്തോടെ സ്വന്തം പേരിനൊപ്പമുള്ള വാലും മാറ്റിയെന്നേയുള്ളൂ.
സാമന്ത റൂത്ത് പ്രഭു എന്ന പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരിക്കുകയാണ് അക്കിനേനി നാഗാര്‍ജുന്റെ മരുമകളായി മാറിയ സാമന്ത. നടന്‍ നാഗാര്‍ജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും കുടുംബ പേരാണ് അക്കിനേനി.
സാമന്തയുടെ ഈ തീരുമാനത്തിന് ആരാധകരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ട്വിറ്ററില്‍ അഭിനന്ദനപ്രവാഹമാണ്. ഇന്ത്യന്‍ സംസ്‌കാരത്തെ സാമന്ത എത്രത്തോളം ബഹുമാനിക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് പേരുമാറ്റമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ഉച്ചരിക്കാന്‍ വ്യത്യസ്തമാണെങ്കിലും വളരെ നന്നായിരിക്കുന്നു എന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. മലയാളിയായ അമ്മയും ആന്ധ്രക്കാരനായ അച്ഛന്റെയും മകളായി ജനിച്ച സാമന്ത വളര്‍ന്നത് തമിഴ്‌നാട്ടിലാണ്.
https://www.facebook.com/Malayalivartha


























