എന്നെ ആരാധിക്കുന്ന ആരാധകര്‍ ഇക്കാര്യം അറിഞ്ഞാല്‍ എന്ത് വിചാരിക്കും?

ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിയില്‍ പ്രഭാസ് ശക്തനായിരുന്നു. സിനിമയിലെ പോലെയല്ല ജീവിതത്തിലെങ്കിലും ഇത്രയും ആകാന്‍ പാടില്ലായെന്ന് താരം തന്നെ പറയുകയാണ്. മുമ്പ് പല ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കാനെത്തിയ പ്രഭാസ് നാണം കുണുങ്ങി നില്‍ക്കുന്നത് കണ്ടിട്ടുള്ളതാണ്.
ഇക്കാര്യം താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരുപാട് സിനിമകളിലഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പൊതു പരിപാടികളില്‍ പോവുമ്‌ബോള്‍ തനിക്ക് ചമ്മലാണെന്നാണ് പ്രഭാസ് പറയുന്നത്. തന്റെ സിനിമ എല്ലാവരും വന്ന് കാണാണം. എന്നാല്‍ അവരെ അഭിമുഖീകരിക്കാന്‍ തനിക്ക് പലപ്പോഴും മടിയാണ്. അവരോട് എങ്ങനെ പെരുമാറാണം എന്ന കാര്യത്തെ കുറിച്ച് തനിക്ക് ഇനിയും ഒരു ധാരാണ ഇല്ലെന്നാണ് പ്രഭാസ് പറയുന്നത്.
എന്നെ ആരാധിക്കുന്ന ആരാധകര്‍ താനൊരു നാണം കുണുങ്ങി ആണെന്നുള്ള കാര്യം അറിഞ്ഞാല്‍ എന്ത് വിചാരിക്കുമെന്ന കാര്യം തനിക്ക് അറിയില്ലെന്നും താരം പറയുന്നു. മുമ്പത്തെ അപേക്ഷിച്ച് ഇത്തിരി ഭേദം ഇപ്പോള്‍ വന്നിട്ടുണ്ടെന്നും താരം കൂട്ടിചേര്‍ത്തു. തന്റെ അച്ഛനും അമ്മാവനും നടന്മാരായിരുന്നു. എന്നോട് താല്‍പര്യമുണ്ടെങ്കില്‍ അഭിനയിച്ചോളാന്‍ പറഞ്ഞപ്പോള്‍ ഇത്രയധികം ആളുകളുടെ മുന്നില്‍ എങ്ങനെ അഭിനയിക്കുമെന്ന സംശയമാണ് തനിക്ക് ഉണ്ടായിരുന്നതെന്നാണ് പ്രഭാസ് പറയുന്നത്.
https://www.facebook.com/Malayalivartha


























