ട്യൂഷന്‍ പഠിപ്പിച്ച മാഷ് പാവടയ്ക്കിടയിലൂടെ കൈയ്യിട്ടു... ശിക്ഷ കിട്ടിയത് എനിക്ക്

മീ ടൂ ക്യാമ്പയിനെ വിമര്‍ശിച്ചവര്‍ക്ക് രൂക്ഷ പരിഹാസവുമായി സജിത മഠത്തില്‍.കേരളത്തില്‍ റീമ കല്ലുങ്കല്‍ തുടങ്ങി വച്ചതായിരുന്നു മീ ടൂ ക്യാമ്പയിന്‍. മീ ടൂ ക്യാമ്പയിന്റെ ഭാഗമായ സജിത മഠത്തിലിനു സോഷില്‍ മീഡിയയില്‍ നിന്നു നേരിടേണ്ടി വന്നതു രൂക്ഷ വിമര്‍ശനവും പരിഹാസവുമായിരുന്നു. എന്നാല്‍ പരിഹാസത്തിനു വിമര്‍ശനത്തിനും മറുപടിയുമായി സജിത മഠത്തില്‍ മറ്റൊരു പോസ്റ്റും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ മീ ടൂ കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എല്ലാം എന്റെ പിഴയെന്ന് പറഞ്ഞാണ് സജിതാ മഠത്തില്‍ പ്രതികരിച്ചിരിക്കുന്നത്. തന്റെ സുഹൃത്തു പങ്കുവച്ച പോസ്റ്റ് അതേ പടി ഷെയര്‍ ചെയ്യുകയായിരുന്നു എന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് എരിവും പുളിയും ചേര്‍ത്തു വാര്‍ത്തയാക്കിയെന്നും സജിത മഠത്തല്‍ പറയുന്നു.
ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ പൂര്‍ണ്ണരൂപം
എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ മീ ടൂ കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാന്‍ എന്റെ പേജിലും ചേര്‍ത്തു. പിന്നീട് ഒട്ടനവധി സ്ത്രീകള്‍ അതേ പോസ്റ്റ് ഷെയര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ കൂടുതല്‍ എരിവുകയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ഇപ്പോള്‍ എന്റെ പോസ്റ്റിെന്റ കമന്റുകളില്‍ വലിയ പങ്കും 'വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി 'തുടങ്ങിയ ആക്രോശങ്ങളാണ്

'എന്തു പറ്റി 'എന്ന സ്‌നേഹാന്വേഷണങ്ങള്‍ വെറെയും 'എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാന്‍ യോജിക്കുന്നതിനാലാണ് ഞാന്‍ അത് പോസ്റ്റിയത്.
ക്ഷമിക്കണം
എന്റെ പിഴ
ഡാന്‍സ് ക്ലാസ്സ് വിട്ടു വരുമ്പോള്‍ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ

ട്യൂഷ്യന്‍ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്‌റ്റേഷനില്‍ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരന്‍ വാട്ട്‌സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകള്‍ എഴുതിയത്
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമര്‍ത്താന്‍ ശ്രമിച്ചത്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡില്‍ പകല്‍ നടന്നു പോയ എന്നെ 'മദ്യപിച്ച ആണ്‍കൂട്ടം കയറി പിടിച്ചതും ഞാന്‍ ഓടി രക്ഷപ്പെട്ടതും
എന്റെ പിഴ
ഇപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് നിങ്ങള്‍ ചൊരിയുന്ന ഈ തെറിയും ഭീഷണിയും
എന്റെ പിഴ
https://www.facebook.com/Malayalivartha


























