സുകുമാരന്റെ ആ വാക്കുകള്‍ മല്ലികയുടെ ജീവിതം മാറ്റിമറിച്ചു

മലയാള സിനിമയ്ക്ക് എക്കാലത്തും ഒര്‍മ്മയിലുള്ള താര ദമ്പതികളാണ് മല്ലികയും സുകുമാരനും. മലയാള സിനിമാ ചരിത്രത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമാണ് സുകുമാരന്‍. ഈ കാലഘട്ടത്തിലും താരത്തിന്റെ പേരും പ്രശസ്തിയും കുറഞ്ഞിട്ടുമില്ല. അതിന് ഒരു കോട്ടവും തട്ടാതെ തന്നെ താരത്തിന്റെ കുടുംബം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.
തന്റെ ജീവിതത്തിലേയ്ക്കു സുകുമാരന്‍ കടന്നു വന്നതിനെക്കുറിച്ചു മല്ലിക പറയുന്നത് ഇങ്ങനെയാണ്. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു മല്ലിക ഇതു പറഞ്ഞത്. ഞാന്‍ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞു. ആ സമയത്തു സുകുമാരന്‍ എന്ന വ്യക്തിയാണ് എന്നോട് പറഞ്ഞത് ആദ്യം നിങ്ങള്‍ അച്ഛനെ പോയി കാണു എന്ന്.
നിങ്ങളെന്തിനാ ഈ ചെറു പ്രായത്തില്‍ ഇത്രയും സ്‌ട്രെയിന്‍ തലയിലെടുക്കുന്നത്. അച്ഛനോടു ചെന്നു പറയണം എനിക്കൊരു തെറ്റുപറ്റി പോയി. അതു മനപൂര്‍വ്വമല്ല, ഞാന്‍ സ്വപ്നം കണ്ട ജീവിതം എനിക്ക് കിട്ടിയില്ല. അതിനു കാരണങ്ങള്‍ പലതുണ്ട്. ആ കാരണങ്ങളൊന്നും ഉണ്ടായതിനു പിന്നില്‍ ഞാനല്ല എന്ന്. അങ്ങനെ അദ്ദേഹത്തിന്റെ കാറിലാണ് എന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് അയക്കുന്നത്.
ഇതൊക്കെ ഞാന്‍ വീട്ടില്‍ ചെന്നു പറഞ്ഞു. അച്ഛന് എല്ലാ കാര്യങ്ങളും മനസിലായി. കുറച്ചുനാള്‍ കഴിഞ്ഞു സുകുവേട്ടന്‍ എന്റെ അച്ഛനോടു പറഞ്ഞു മല്ലിക ഒരുപാടു കഴിവുള്ള സ്ത്രീയാണ് അവരേ പോലെയുള്ളൊരു സ്ത്രീ എന്റെ ഭാര്യയായിട്ടു വന്നാല്‍ ഒരുപക്ഷേ എനിക്കും ജീവിതത്തില്‍ കുറെ മാറ്റങ്ങളുണ്ടാകും.
ഞാനത്ര ശുദ്ധമായ ജീവിതം നയിക്കുന്നയാളൊന്നുമല്ല. ഇങ്ങനൊക്കെ ഓപ്പണായിട്ടു സംസാരിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തോടു ബഹുമാനം തോന്നി. ഒരു കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. ഞങ്ങളൊരു ജീവിതം തുടങ്ങിയതില്‍ പിന്നെ എനിക്കു സുകുവേട്ടനും സുകുവേട്ടനു ഞാനും മാത്രമായി. ഞങ്ങളും കുഞ്ഞുങ്ങളും ചേര്‍ന്ന് ഒരു ലോകം. അതാണു കുടുംബം. അല്ലാതെ നമ്മളെ കാണുമ്പോള്‍ നമ്മള്‍ അല്ലങ്കില്‍ വേറൊരാള്‍ അതൊരു കുടുംബമാകുന്നില്ല എന്നും മല്ലിക പറഞ്ഞു.
https://www.facebook.com/Malayalivartha


























