ദാമ്പത്യ ജീവിതത്തെക്കുറിച്ചും നാത്തുനായ ഡിംപിളിനെക്കുറിച്ചും മേഘ്ന മനസ്സ് തുറക്കുന്നു
ചന്ദനമഴ സീരിയലിലെ അമൃതയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ സീരിയല്‍ നടിയാണു മേഘ്ന വിന്‍സെന്റ്. മേഘ്നയുടെ വിവാഹം മാധ്യമങ്ങള്‍ ഏറെയാഘോഷിച്ചിരുന്നു. സീരിയല്‍ നടിയും സുഹൃത്തുമായ ഡിംപിളിന്റെ സഹോദരനാണു മേഘ്നയുടെ ഭര്‍ത്തവ് ഡോണ്‍.
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും നാത്തുനായ ഡിംപിളിനെക്കുറിച്ചും മേഘ്ന പറഞ്ഞത് ഇങ്ങനെ;
ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാന്‍ കുരുതുന്നത് ആ പെണ്‍കുട്ടിക്ക് ലഭിക്കുന്ന ഭര്‍ത്താവ്, ഫാമിലി അതൊക്കെയാണ്. ഒരു സുഹൃത്തെന്ന നിലയില്‍ ഡിംപിള്‍ എനിക്ക് തന്നത് അതാണ്. ഡിംപിള്‍ എനിക്ക് തന്ന ഏറ്റവും വലിയ ഭാഗ്യമായിരുന്നു അത്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാട് എനിക്ക് ഡിംപിളിനോട് ഉണ്ട്.
ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ഒരു റിയാലിറ്റി ഷോ ചെയ്തിരുന്നു. ഡോണ്‍ ചേട്ടന് ഫോണില്‍ ഡിംപിളിനെ വിളിക്കുന്നത് എല്ലാം ഞാന്‍ കേട്ടിട്ടുണ്ട്, വളരെ കെയറിംഗ് ആയി സംസാരിക്കുന്നതെല്ലാം കേള്‍ക്കാം. പിന്നെ എന്തുചോദിച്ചാലും അതെന്റെ ചേട്ടന് വാങ്ങിതന്നതാണെന്ന് ഡിംപിള്‍ പറയും. അതും വളരെ സ്വീറ്റായിട്ട്.
അപ്പോള്‍ ഞാന്‍ പറയും നീ വളരെ ലക്കിയാണ് ഇത്രയും നല്ല ബ്രദറിനെ കിട്ടിയല്ലോ എന്ന്. ഇപ്പോള്‍ അവള് തിരിച്ച് പറഞ്ഞുതുടങ്ങി. ഇത്ര നല്ല ഭര്‍ത്താവിനെ പിങ്കിക്ക് കിട്ടിയല്ലോ എന്ന്. ഡോണ്‍ ചേട്ടന് ഒത്തിരി കെയറിങ് ആണ് ഒത്തിരി സര്‍പ്രൈസസ് ഒക്കെ തരും. ഭര്‍ത്താവിനേക്കാള്‍ എന്റെ നല്ല ഫ്രണ്ടാണ് പുള്ളി.
ചിലപ്പോള്‍ ചെറിയ കുഞ്ഞിനെ പോലെ നമ്മളെ നോക്കും. എനിക്ക് ദൈവം തന്ന നിധിയാണ് ഡോണ്‍ ചേട്ടന് എന്നും മേഘ്ന പറയുന്നു.
https://www.facebook.com/Malayalivartha