'ഞങ്ങളെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പുച്ഛം മാത്രം'; ഹൻസികയുടെ ചുട്ട മറുപടി

ഹിന്ദി സീരിയല്‍ താരവും ബിഗ് ബോസ് സീസണ്‍ പതിനൊന്നിലെ മത്സരാര്‍ത്ഥിയുമായ ഹീന ഖാന്‍ തെന്നിന്ത്യൻ നടിമാരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയിരുന്നു. നടിമാരെ അധിക്ഷേപിച്ചതിന് സോഷ്യൽ മീഡിയ ഹീനയെ ട്രോളിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഹീനയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയാണ്. ട്വിറ്ററിലൂടെയാണ് ഹൻസിക പ്രതികരിച്ചത്. ആരാധകരെ കയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും തെന്നിന്ത്യന്‍ നായികമാര്‍ക്ക് അല്പവസ്ത്രധാരണവും ഗ്ലാമറസും ആയാല്‍ മാത്രമേ സാധിക്കൂ എന്ന് ബിഗ് ബോസ്സിന്റെ ഒരു എപ്പിസോഡില്‍ ഹീന പറഞ്ഞിരുന്നു.
തെന്നിന്ത്യന്‍ സിനിമാ മേഖലയെ ഇത്തരത്തില്‍ തരംതാഴ്ത്താന്‍ ഹീനയ്ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഹന്‍സിക ചോദിക്കുന്നുണ്ട്. 'പല ബോളിവുഡ് നടിമാരും അഭിനയം തുടങ്ങിയതും ഇപ്പോഴും അഭിനയിക്കുന്നതും സൗത്ത് ഇന്ത്യന്‍ സിനിമകളിലാണെന്ന് അവര്‍ക്കറിയാത്തതാണോ. ഞങ്ങളെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പുച്ഛം മാത്രം'.

ഒരു തെന്നിന്ത്യന്‍ സിനിമാതാരമാണ് താനെന്ന് പറയാന്‍ തനിക്ക് അഭിമാനം മാത്രമേ ഉള്ളൂവെന്നും ഹീനാ ഖാന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഹന്‍സിക പറഞ്ഞു.



https://www.facebook.com/Malayalivartha


























