ഞാന്‍ ഇതാ വരികയാണ് ഇനി കണ്ണീരില്ല; കാത്തിരിപ്പിന് വിരാമമിട്ട് മലയാളിതാരം പാർവതി ഇർഫാന്റെ അരികിലേക്ക് പറന്നെത്തി

ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിങ്ങിനു മുമ്പുള്ള പ്രമോഷന്റെ ഭാഗമായി പാര്‍വതിയും ഇര്‍ഫാനും വീണ്ടും കണ്ടു മുട്ടിയത്. പാര്‍വതി, ഞാന്‍ കണ്ണീരിനെ വെറുക്കുന്നു, മുംബൈയില്‍ വേഗം കണ്ടു മുട്ടാം, കൊല്‍ക്കത്തയിലേ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു എന്നാണു ഇര്‍ഫാന്‍ പോസ്റ്റ് ഇട്ടത്.
ഉടനെ പാര്‍വതിയുടെ മറുപടിയും എത്തി ഇര്‍ഫാന്‍, ഞാന്‍ ഇതാ വരികയാണ് ഇനി കണ്ണീരില്ല. ഡേറ്റിങ്ങിനായി കാത്തിരിപ്പും ഇല്ല എന്നായിരുന്നു പാര്‍വതിയുടെ മറുപടി.
സംഭവം എന്തായാലും വൈറലായിരുന്നു. ഇതിനു പിന്നാലെ ഇരുവരും കണ്ടു മുട്ടിയ വീഡിയോയാണ് ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണു ഖരീബ് ഖരീബ് സിംഗിള്‍. റൊമാന്റിക്ക് കോമഡിയായാണു ചിത്രം ഒരുക്കിരിക്കുന്നത്.
ഷാരുഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദില്‍ തോ പാഗല്‍ ഹെയ് എന്ന ചിത്രത്തിന്റെ തിരക്കഥകൃത്തു കൂടിയാണു തനുജ ചന്ദ്ര. പാര്‍വതി മലയാളം സംസാരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ഹിറ്റായിരുന്നു.
https://www.facebook.com/Malayalivartha


























