ബോളിവുഡിലെ തിളക്കവും വിവാദങ്ങളും അവസാനിക്കുന്നില്ല

പ്രശസ്തിയിലും ഗ്ലാമറിലും പണക്കിലുക്കത്തിലും മുന്നില്‍ നില്‍ക്കുന്ന ബോളിവുഡാണ് ഇന്ത്യന്‍ സിനിമയുടെ മുഖം. പ്രദേശിക ഭാഷാ നടിമാര്‍ ബോളിവുഡില്‍ ചേക്കേറാനും അവിടുത്തെ താരങ്ങള്‍ ഹോളിവുഡില്‍ കാലുകുത്താനുമാണ് ശ്രമിക്കുന്നത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ദീപിക പാദുക്കോണാണ്. 12 മുതല്‍ 15 കോടിവരെയാണ് താരം വാങ്ങുന്നത്. ഹോളിവുഡില്‍ ചുവടുറപ്പിച്ചതോടെ താരത്തിന്റെ ബിസിനസ് മൂല്യവും ആരാധകരും വര്‍ദ്ധിച്ചു. 2007ല്‍ ഓം ശാന്തി ഓശാനയിലൂടെയാണ് ദീപിക ബോളിവുഡില്‍ എത്തിയത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇതിനിടെ റണ്‍ബീര്‍ കപൂറുമായുള്ള പ്രണയം. അവസാനം കപൂര്‍ കൈമലര്‍ത്തിയപ്പോള്‍ താരം ഡിപ്രഷന്റെ വക്കിലെത്തി. എന്നിട്ടും ജീവിതത്തിലോ, കരിയറിലോ താഴ്ചകളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. ആശ്വാസമായി റണ്‍വീര്‍ സിംഗ് എത്തി. പഴയ ജീവിതത്തിലേക്ക് തിരികെ വന്ന താരം ഹോളിവുഡില്‍ ചുവടുറപ്പിച്ചു. നായകന്‍ വിന്‍ഡീസലുമായി സ്വപ്‌നത്തില്‍ ഇണചേര്‍ന്നെന്ന് പറഞ്ഞ് പ്രേക്ഷകരെയും ആരാധകരെയും ഞെട്ടിച്ചു. ഇനി വരാനിരിക്കുന്നത് പത്മാവതി എന്ന സിനിമയാണ്. അത് തന്റെ കരിയറിലെ വിസ്മയമാകുമെന്ന് താരം പറയുന്നു.
പുരസ്‌ക്കാരങ്ങള്‍ കങ്കണയ്ക്ക്
രണ്ട് ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടി അഭിനയത്തിന്റെ റാണിയായും വിവാദങ്ങളുടെ തോഴിയായും കങ്കണ മുന്നിട്ട് നില്‍ക്കുമ്പോഴും പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്താണ്. നടന്‍ ആദിത്യ പഞ്ചോളി കരിയറിന്റെ തുടക്കത്തില്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നും പ്രണയിച്ച ശേഷം ഋതിക്ക് റോഷന്‍ ചതിച്ചെന്നും കങ്കണ തുറന്ന് പറഞ്ഞ് ബോളിവുഡിനെ ഞെട്ടിച്ചു. താന്‍ സ്വകാര്യമായി അയച്ച ഇമെയില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത ഋതിക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. അച്ഛനെ പേടിച്ച് കഴിയുന്ന മധ്യവയസ്‌കനാണ് ഋതിക്കെന്ന് കങ്കണ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. 10 മുതല്‍ 12 കോടി വരെയാണ് വാങ്ങുന്നത്.
വരുമാനം കരീനയ്ക്ക്
15 വര്‍ഷമായി ബോളിവുഡില്‍ തിളങ്ങുന്ന കരീനാ കപൂറാണ് വരുമാനത്തില്‍ നമ്പര്‍ വണ്ണായ നായിക. പരസ്യചിത്രങ്ങളിലൂടെയും മറ്റുമുള്ള വരുമാനമാണ് താരത്തെ കോടീശ്വരിയാക്കിയത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി കരീന തിളങ്ങി. ഷാഹിദ് കപൂറുമായുള്ള പ്രണയം വാര്‍ത്തകളില്‍ ഇടം നേടി. പിന്നീട് കാശും ഗ്ലാമറുമുള്ള സെയ്ഫ് അലീഖാന്‍ വന്നപ്പോള്‍ രണ്ടാംകെട്ടാണെന്നൊന്നും നോക്കിയില്ല. ഷാഹിദിനെ തഴഞ്ഞു. പട്ടോടി രാജകുമാരനുമായുള്ള പ്രണയം പരസ്യമായിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും താരം ഗ്ലാമറായി അഭിനയിച്ചു. 9 കോടി മുതല്‍ 10 കോടി വരെയാണ് വാങ്ങിക്കുന്നത്. ഇപ്പോള്‍ കുട്ടിയെ നോക്കി വീട്ടിലിരിക്കുന്നു. താമസിക്കാതെ തിരികെ വരും.

പ്രശസ്തിയില്‍ പ്രിയങ്കാ ചോപ്ര മുന്നില്‍
അഭിനയത്തിലും ഗ്ലാമറിലും പ്രശസ്തിയിലും ദീപികയേക്കാള്‍ ഏറെ മുന്നിലാണ് പ്രിയങ്കാ ചോപ്ര. ഹോളിവുഡിലും അറിയപ്പെടുന്ന താരം. പക്ഷെ, പ്രതിഫലം എട്ട് കോടി മുതല്‍ പത്ത് കോടി വരെയാണ് പ്രതിഫലം. നല്ല നീളമുള്ളതിനാല്‍ ഖാന്‍മാരുടെ നായികയാകാന്‍ അങ്ങനെ അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് താരമൂല്യം വേണ്ടത്രയില്ല. ഹോളിവുഡ് സീരിയലിലൂടെ അമേരിക്കയില്‍ വലിയ താരമായി. ആദ്യ ഹോളിവുഡ് സിനിമയായ ബേവാച്ച് പരാജയമായി.
വിദ്യാബാലന്റെ കരുത്ത്
കരുത്തുറ്റ നടിയായ വിദ്യാബാലന്‍ ആറ് കോടി മുതല്‍ ഏഴ് കോടി വരെയാണ് വാങ്ങുന്നത്. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാന്‍ വിദ്യയ്ക്ക് കഴിയുമെന്നതാണ് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും താരത്തിലുള്ള വിശ്വാസം. പലരും നോ പറഞ്ഞ ഡേര്‍ട്ടി പിക്ച്ചറിലൂടെ ഗ്ലാമറും വഴങ്ങുമെന്ന് ഈ മലയാളി തെളിയിച്ചു. ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയുള്ള താരം വിദ്യയാണ്. കഹാനിയും ഡേര്‍ട്ടി പിക്ച്ചറും ജാസൂസും കഹാനി ടുവും താരത്തിന്റെ പേരിലാണ് തിയേറ്ററുകളിലെത്തിയത്.
ഗ്ലാമര്‍ ഗേള്‍ കത്രീന തന്നെ
ബോളിവുഡിലെ ഹോട്ടെസ്റ്റ് നായികയായ കത്രീന കെയ്ഫ് ആറ് മുതല്‍ ഏഴ് കോടി വരെയാണ് വാങ്ങുന്നത്. ഗ്ലാമര്‍ ഗേളായതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു. ഖാന്‍മാരുടെയെല്ലാം നായികയായി. സല്‍മാന്‍ ഖാനുമായുള്ള പ്രണയം തകര്‍ന്നതോടെ രണ്‍ബീര്‍ കപൂറിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്‍ബീറും കൈവിട്ടു. ഇനി ഇരുവരും ഒരുമിച്ചൊരു സിനിമയില്ലെന്നാണ് അറിയുന്നത്. അഞ്ച് കോടി പ്രതിഫലം വാങ്ങുന്ന അനുഷ്‌കാ ശര്‍മ ശ്രദ്ധിക്കപ്പെട്ടത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായുള്ള പ്രണത്തിന്റെ പേരിലാണ്. പരസ്യചിത്രങ്ങളിലും താരത്തിന് നല്ല ഡിമാന്റാണ്. ഖാന്‍മാരുടെ നായികയാകാനും കഴിഞ്ഞു. എന്നാല്‍ വാരിവലിച്ച് സിനിമ ചെയ്യാന്‍ താരത്തിന് ഇഷ്ടമില്ല.
ആലിയ കട്ടക്കലിപ്പിലാണ്
യുവനടിയ ആലിയാ ഭട്ട് ഷാറൂഖാന്റെ വരെ നായികയായി. നാല് കോടിയാണ് പ്രതിഫലം വാങ്ങുന്നത്. നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള പ്രണയം വിവാദമായി. ഇവര്‍ക്കിടയിലേക്ക് സുഹൃത്തും നടിയുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സിദ്ധാര്‍ത്ഥ് ഇപ്പോള്‍ ജാക്വിലിനുമായി പ്രണയത്തിലാണെന്ന് അറിയുന്നു. ഇതറിഞ്ഞ ആലിയ കട്ടക്കലിപ്പിലാണ്.
https://www.facebook.com/Malayalivartha


























