താന്‍ അനുഭവിച്ച ലൈംഗികാതിക്രമത്തെക്കുറിച്ച് ഹോളിവുഡ് നടന്റെ വെളിപ്പെടുത്തല്‍

ഏതു സിനിമാ മേഖലയായാലും നടിമാരുടെ അവസ്ഥ ഒന്നുതന്നെയാണെന്ന് ഇതിവരെ പറത്തുവന്നികൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനു തെളിവെന്നോണമാണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകളും ആരോപണങ്ങളും. എന്നാല്‍ സിനിമാ മേഖലയില്‍ നടികള്‍ മാത്രമല്ല ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. നടന്മാരും ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് ഒരു നടന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പെണ്ണുങ്ങളെ വെല്ലുന്ന തരത്തില്‍ നടന്മാര്‍ക്കും ലൈംഗികാതിക്രമങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നാണ് ഹോളിവുഡ് നടന്‍ ഷീല്‍ മരീനൈയുടെ വെളിപ്പെടുത്തല്‍. സെക്‌സ് ആന്റ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് മറീനൈ.
'സെക്‌സ് ആന്റ് സിറ്റിയ്ക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും എന്നെത്തേടി വന്നു. അവര്‍ക്ക് ഞാനൊരു മാംസക്കഷ്ണം മാത്രമായിരുന്നു'പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മറീനൈ തുറന്നു പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന മി റ്റൂ കാമ്ബയിനിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് 'മീ റ്റൂ' കാമ്‌ബെയിനിന് തുടക്കമായത്. ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുക എന്നതായിരുന്നു കാമ്ബയിനിന്റെ ഉദ്ദേശ്യം.
പുരുഷന്‍മാര്‍ മീ റ്റൂ കാമ്ബയിനില്‍ കാര്യമായി പങ്കെടുത്തിരുന്നില്ല. കാരണം ലൈംഗിക പീഡിനത്തെക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ ആണത്തം നഷ്ടമാകുമെന്നാണ് അവരുടെ ഭയം. ആണുങ്ങള്‍ ഇരകളാകുന്നത് ആരും അറിയാറില്ല മറീനൈ പറഞ്ഞു.
https://www.facebook.com/Malayalivartha


























