അടുത്ത റിപ്പബ്ളിക് ദിനത്തിൽ അച്ഛനെ വെല്ലുന്ന ഒരു മകൻ ജനിക്കും; പ്രണവ് മോഹൻലാൽ; മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൻ

അച്ഛനെ വെല്ലുന്ന മകൻ. പ്രണവ് മോഹൻലാൽ എന്ന നവാഗതനെ കുറിച്ച് ആദിയുടെ ലൊക്കേഷനിൽ എല്ലാവരും പറയുന്നത് വിസ്മയമാകുന്നു. സൂപ്പർഹിറ്റുകളുടെ തോഴൻ ജിത്തു ജോസഫിന്റെ ആദിയാണ് പ്രണവ് നായകനാവുന്ന ആദ്യ ചിത്രം. അഛന്റെ നിർമ്മാതാവ് തന്നെയാണ് മകന്റെ ചിത്രവും നിർമ്മിക്കുന്നത്. ജനുവരി 26നാണ് നരസിംഹം റിലീസായത്. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം.
പ്രണവ് മോഹൻലാൽ സംവിധാന സഹായിയായാണ് സിനിമാരംഗത്തെത്തിയത്. ജിത്തു ജോസഫിന്റെ ചിത്രത്തിലായിരുന്നു തുടക്കം. മോഹൻലാലിന്റെ വിശ്വസ്തനാണ് ജിത്തു. ആൻറണി പെരുമ്പാവൂരിനോട് ആദി നിർമ്മിക്കാൻ നിർദ്ദേശിച്ചതും മോഹൻലാൽ തന്നെയാണ്.
എന്നാൽ ആദിയിൽ പ്രണവിനെ നായകനാക്കാം എന്ന് നിർദ്ദേശിച്ചത് ജിത്തുവാണ്. തന്റെ മകന് നന്നായി അഭിനയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ മോഹൻലാലിന് ആദ്യം ആത്മവിശ്വാസ കുറവ് ഉണ്ടായിരുന്നു. എന്നാൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ടപ്പോൾ മോഹൻലാൽ പോലും അത്ഭുതപ്പെടു എന്നാണ് കഥ.
ആക്ഷന് പ്രാധാന്യമുള്ള സിനിമയാണ് ആദി. ആക്ഷൻ രംഗങ്ങൾ അയത്നലളിതമായാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഇതിലെ ഹൈലൈറ്റും ആക്ഷൻ രംഗങ്ങൾ തന്നെയാണ്. അക്രോ ബ്രാറ്റിക് രീതിയിലുള്ള ശാരീരികാഭ്യാസവും ഇതിനായി പ്രണവ് നടത്തിയിരുന്നു. ഹോളിവുഡിനെ വെല്ലുന്ന ആക്ഷൻ രംഗങ്ങളാണ് ജിത്തുവിന്റെ സിനിമയിലുള്ളത്. കൊച്ചിയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ പ്രണവിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്ക് സാരമില്ലെന്നു പറഞ്ഞ് വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് പ്രണവ് .
ആത്മാർത്ഥതയുടെ കാര്യത്തിൽ പ്രണവ് അഛനെ പോലെയാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. എത്ര വേണമെങ്കിലും ബുദ്ധിമുട്ടും. രാത്രിയും പകലും അഭിനയിക്കാൻ മടിയില്ല. എത്ര ടൈറ്റായ ആക്ഷൻ രംഗങ്ങളും നിസാരമായി കൈകാര്യം ചെയ്യും. ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്ന രംഗങ്ങൾ പോലും മടി കൂടാതെ അവതരിപ്പിക്കും.

മമ്മൂട്ടിയും മകനും ഇങ്ങനെ തന്നെയാണ്. ഷൂട്ടിങ്ങ് ക്രൂവിനെ ഒരു കുടുംബം പോലും കാണാനും അവരുമായി ഇടപഴുകാനും പ്രണവിന് കഴിയുന്നു. നായകനടനാണെന്ന പത്രാസൊന്നുമില്ല. പരിമിതമായ സാഹചര്യത്തിൽ പോലും ക്രൂവിനൊപ്പം ചേർന്നു പോകും. ആർക്കും പരാതി പറയാൻ ഇട നൽകില്ല. മോഹൻലാലിന്റെ ഔന്നത്യം പ്രണവും ഉയർത്തി പിടിക്കുന്നു. മലയാള സിനിമ ആദിയെ കാത്തിരിക്കുന്നു. ഒരു സൂര്യോദയം കാണാനുള്ള കൗതുകത്തോടെ.
https://www.facebook.com/Malayalivartha


























