തന്റെ പ്രേമം നിഷേധിച്ചെന്ന് നിലവിളിച്ച ചാര്‍മിളയ്‌ക്കെതിരെ ബാബു ആന്റണി; എന്റെ കഥകളെല്ലാം അറിയാവുന്ന ഒരാളില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചിരുന്നതല്ല

ഞാന്‍ പ്രണയിച്ചിട്ടുണ്ട് ഒരു മലയാളി പെണ്‍കുട്ടിയെ പ്രേമിച്ചിട്ടുണ്ടെന്ന് നടന്‍ ബാബു ആന്റണി. ബാബു ആന്റിണിയും ചാര്‍മിളയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നതിനെപ്പറ്റി അദ്ദേഹം മനസ് തുറന്നു. താന്‍ ചാര്‍മിളയെ പ്രണയിച്ചിട്ടില്ല എന്നും മറ്റൊരു മലയാളി പെണ്‍കുട്ടിയെയാണ് പ്രണയിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചില തെറ്റിദ്ധാരണകള്‍ മൂലം ആ ബന്ധം പിരിഞ്ഞു എന്നും ബാബു ആന്റണി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഏറെ വൈകി എന്നും ബാബു ആന്റണി പറയുന്നു.
ഞാന്‍ പ്രണയിച്ചത് ഒരു മലയാളി പെണ്‍കുട്ടിയെ തന്നെയാണ്. സിനിമാക്കാരിയായിരുന്നില്ല. പുറത്ത് വച്ച് കണ്ട് ഇഷ്ടപ്പെട്ടതാണ്. വിവാഹം കഴിക്കുന്നത് വരെയെത്തി മുടങ്ങിയതാണ്. ഞങ്ങളുടെ ബന്ധത്തില്‍ പലരും ഇടപെട്ട് കുറേ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകയായിരുന്നു. അത് തെറ്റിദ്ധാരണയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും സമയം വൈകിപ്പോയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇടയ്ക്ക് സംസാരിക്കാറുമുണ്ട്.

ചാര്‍മ്മിളയെ ഞാന്‍ പ്രണയിച്ചിട്ടില്ല. അവരോട് ഞാന്‍ മാന്യമായിട്ടേ പെരുമാറിയിട്ടുമുള്ളൂ. ഒരാളെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കരുത്. എന്റെ പ്രണയ പരാജയം ഉണ്ടായി ഞാന്‍ തകര്‍ന്നിരിക്കുന്ന സമയത്തായിരുന്നു ഈ വിവാദവും ഉണ്ടായത്. എന്റെ കഥകളെല്ലാം അറിയാവുന്ന ഒരാളില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചിരുന്നതല്ല.

https://www.facebook.com/Malayalivartha


























