റിസപ്ഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരസുന്ദരി സാമന്ത; താരത്തിനെ ഞെട്ടിച്ച് ആരാധകരുടെ കമന്റ്സ്

മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണ് നാഗചൈതന്യ, സാമന്ത വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ താരങ്ങളുടെ വിവാഹം വളരെ ആഡംബരമായിതന്നെയാണ് നടന്നത്. വിവാഹ ദിനത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി പങ്കുവച്ചും പേരിന്റെ കൂടെ സാമന്ത റൂത്ത് പ്രഭു എന്ന പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റുകയും ചെയ്തപ്പോൾ സാമന്തയുടെ ഈ തീരുമാനത്തിന് ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. താരപ്പകിട്ടാര്‍ന്ന വിവാഹത്തിനു ശേഷം സമാന്തയും നാഗചൈതന്യയും ലണ്ടനിലേയ്ക്കു പോയി.
ലണ്ടനില്‍ പോയി തിരിച്ചെത്തിയ സമാന്ത തങ്ങളുടെ റിസപ്ഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. പക്ഷേ താരം സോഷില്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് ആരും പ്രതിക്ഷിക്കാത്ത കമന്റ്‌സാണു വന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്കിടയില്‍ ഏറെ സന്തോഷത്തെതോടെ നൃത്തം ചെയ്യുന്ന ചിത്രമാണു സമാന്ത തന്റെ ആരാധകര്‍ക്കായി പങ്കുവച്ചത്. സമാന്ത നൃത്തം ചെയ്യുന്നതിന്റെ പിറകില്‍ നിന്നു സംസാരിക്കുന്ന നാഗചൈതന്യയേയും റാണാ ദഗുബാട്ടിയേയുമാണ് ആരാധകര്‍ ശ്രദ്ധിച്ചത്.
ഇരുവരും ഔട്ട് ഓഫ് ഫോക്കസ് ആണെങ്കിലും ആരാധകർ ഇരുവരേയും ഏറ്റെടുത്തു. ആ ചിത്രത്തിനു പുറകില്‍ നില്‍ക്കുന്നതു നാഗചൈതന്യയല്ലേ, നോക്കു നാഗചൈതന്യയും റാണയുമാണ് ആ സംസാരിച്ചു നില്‍ക്കുന്നത്, ചൈതന്യയും റാണയുമാണ് എന്റെ കണ്ണില്‍ ആദ്യം കണ്ടത് തുടങ്ങി സമാന്തയെ മൈന്‍ഡ് ചെയ്യാതെയായിരുന്നു ആരാധകരുടെ കമന്റ് മുഴുവന്‍. ചെന്നൈയിലെ താജ് കോണ്ടിനന്റലില്‍ വച്ചായിരുന്നു ആര്‍ഭാടമായ വിവാഹ വിരുന്നു സംഘടിപ്പിച്ചത്. പ്രശ്ത ഡിസൈനര്‍ അനാമിക ഖന്ന ഡിസൈന്‍ ചെയ്ത ഔട്ട് ഫിറ്റായിരുന്നു ചടങ്ങിനിടയില്‍ സമാന്ത ധരിച്ചിരുന്നത്.


https://www.facebook.com/Malayalivartha


























