വിവാദങ്ങൾക്കിടയിലും അമലയെ തേടി പ്രണയാഭർത്ഥന; പരസ്യമായി പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്യ

ഭർത്താവുമായി ബന്ധം പിരിഞ്ഞ് ഇപ്പോൾ സിനിമാ തിരക്കുകളുമായി കഴിയുന്ന പ്രമുഖ നടിയായ അമല പോളിനോട് പരസ്യമായി പ്രണയം തുറന്ന് പറഞ്ഞിരിയ്ക്കുകയാണിപ്പോള്‍ ആര്യ. സംഭവം പരസ്യമായത് കൊണ്ട് ഇതും ആര്യയുടെ പതിവ് തമാശക്കളിയില്‍ കൂട്ടിയാല്‍ മതി.
ട്വിറ്ററിലൂടെയാണ് അമല പോളിനോട് പ്രണയം തുറന്ന് പറഞ്ഞ് ആര്യ എത്തിയത്. എല്ലാം നിനക്ക് വേണ്ടിയാണ് എന്ന് പറഞ്ഞുതകൊണ്ടാണ് ആര്യ അമലയോടുള്ള പ്രണയം തുറന്നു കാട്ടുന്നത്. അമല പോള്‍ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത ഒരു ഫോട്ടോയും അടിക്കുറിപ്പുമാണ് എല്ലാത്തിനും കാരണം. റോഡ് ടാക്സ് വിവാദത്തെ പരിഹസിച്ച് അമല സോഷ്യല്‍ മീഡിയയില്‍ തന്റെ ബോട്ട് റൈഡ് ഫോട്ടോ ഇട്ടിരുന്നു.
ഈ ട്വീറ്റിന് മറുപടിയുമായി ആര്യ രംഗത്തെത്തി. റോഡ് ടാക്സ് ശേഖരിച്ച് സൂക്ഷിച്ച് അമല അവസാനം ബോട്ട് വാങ്ങിക്കും എന്ന് ആര്യ പറഞ്ഞു. തമാശയല്ല എന്ന ഹാഷ് ടാഗോടെയാണ് ആര്യയുടെ ട്വീറ്റ്. എന്നാല്‍ ജീവിതത്തില്‍ എല്ലാം അങ്ങനെ ശേഖരിയ്ക്കുന്നത് ആര്യയാണെന്ന് അമല മറുപടി കൊടുത്തു. ശരീരത്തെ ഉപദ്രവിച്ചുകൊണ്ട് ഓടുകയും സൈക്കള്‍ ഓട്ടം നടത്തുകയല്ലേ ആര്യ എന്നും അമല പറഞ്ഞു.
ഞാന്‍ സൂക്ഷിച്ചുവയ്ക്കുന്നതെല്ലാം തനിക്ക് വേണ്ടിയാണെന്നും പ്രണയത്തില്‍ വീണു പോയി എന്നും ആര്യ പറഞ്ഞു. ഈ ട്വീറ്റിനും തമാശയല്ല എന്ന ഹാഷ് ടാഗ് ഉണ്ടായിരുന്നു. എന്ത് കാര്യത്തെയും കുട്ടിക്കളിയായി കാണുന്ന നടനാണ് ആര്യ. ഇതും ആ കുട്ടിക്കളിയില്‍ പെട്ടതാണെന്ന് ആരാധകര്‍ പറയുന്നു. വെറുമൊരു ട്വിറ്റര്‍ സംവാദം എന്നതിനപ്പുറം ഒന്നുമില്ലെന്ന് ആര്യയുടെയും അമലയുടെയും ആരാധകര്‍ക്കറിയാം.
https://www.facebook.com/Malayalivartha


























