ഒരു നടിയെന്ന നിലയില്‍ ഞാൻ കരിയർ തുടങ്ങിയിട്ടേ ഉള്ളൂ; അതിനിടയിൽ വിവാഹമില്ല
ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളും ബോളിവുഡിലെ മുൻനിരനടിമാരില് ഒരാളുമാണ് ശ്രദ്ധ കപൂർ. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം.
അതുകഴിഞ്ഞ് പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തിയെങ്കിലും 2013ൽ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രമാണ് ശ്രദ്ധയ്ക്ക് വൻ ജനപ്രീതി നേടിക്കൊടുത്തത്.
ഈയടുത്ത് നടി വിവാഹത്തെക്കുറിച്ചും സാമൂഹ്യ നിലപാടുകളെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. കാലം മാറുന്നതനുസരിച്ച് സമൂഹത്തിലും മാറ്റം വരുമെന്നും അത്തരം മാറ്റങ്ങള്‍ക്ക് മറ്റുള്ളവരുടെ അഭിപ്രായം തേടേണ്ടതില്ലെന്നും ശ്രദ്ധ പറയുന്നു.
വ്യക്തിപരമായി പറയുകയാണെങ്കില്‍ മറ്റൊരു വ്യക്തിയെ വിശ്വസിച്ച് കുടുംബം വിട്ടുപോകാനും ഒരു പുരുഷനെ പൂര്‍ണമായും സ്വീകരിച്ചുകൊണ്ട്, അയാളെ അനുസരിച്ച ജീവിക്കാനോ ഉള്ള സഹനശക്തി തനിക്കില്ലെന്ന് ശ്രദ്ധ പറയുന്നു. ഒരു നടിയെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ തുടങ്ങിയിട്ടേയുള്ളുവെന്നും അതുകൊണ്ടുതന്നെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തനിക്ക് വിവാഹമെന്ന ഒരു ‘സ്പീഡ് ബ്രേക്കറി’ന്റെ ആവശ്യമില്ല എന്നും ശ്രദ്ധ പറയുന്നു.
https://www.facebook.com/Malayalivartha