കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും... അമല പോളിന്റെ പുതിയ വാദം
കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്ന് നടി അമല പോള്‍. ആഡംബര വാഹന രജിസ്ട്രേഷനിലെ നികുതി വെട്ടിച്ച സംഭവത്തിലാണ് പുതിയ വാദങ്ങളുമായി അമല പോള്‍ രംഗത്തെത്തിയത്.ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്ബാദിക്കാം.
അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നും അമല വാദിക്കുന്നു.സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അമലയുടെ പ്രസ്താവന.
അതേസമയം, അമലയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത് .വാഹന രജിസ്ട്രേഷന് സംബന്ധിച്ച അടിസ്ഥാന വിവരം പോലും അമലാ പോളിന് അറിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ഇന്ത്യന്‍ പൗരന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും,എല്ലാ വര്‍ഷവും കോടികള്‍ നികുതി അടയ്ക്കുന്നു എന്നത് നിയമലംഘനത്തിനുള്ള ലൈസന്‍സ് അല്ലെന്നുമാണ് മറ്റുചിലരുടെ അഭിപ്രായം.
അമല പോള്‍ തന്റെ ബെന്‍സ് കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയില്‍ അമല നടത്തിയിരിക്കുന്നതെന്നും താരത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്നുമാണ് സൂചന.
https://www.facebook.com/Malayalivartha