ആദ്യം ആങ്കര്‍ പിന്നെ സിനിമ പിന്നെ ഹോട്ട് ഷൂട്ട്; എല്ലാത്തിനും വിരാമമിട്ട് ശ്രുതി മേനോന്‍ വിവാഹിതയായി

നടിയും ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന മുംബൈയില്‍ ബിസിനസ് ചെയ്യുന്ന സഹില്‍ ടിംപാടിയാണു വരന്‍.
മിനി സ്‌ക്രീനിലൂടെയാണു ശ്രുതി സിനിമയില്‍ എത്തുന്നത്. മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്രാ, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. കിസ്മത്ത് എന്ന ചിത്രത്തില്‍ ശ്രുതിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
തന്റെ വിവാഹത്തെപ്പറ്റി ശ്രുതി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെയാണ് ആദ്യം വിവാഹവാര്‍ത്ത പങ്കുവച്ചത്.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. പല ടെലിവിഷന്‍ പരിപാടികള്‍ക്കും അവതാരകയായി എങ്കിലും ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് ശ്രുതിയെ പ്രിയങ്കരിയാക്കി. ശ്രുതി ഒരുപിടി നല്ല ചിത്രങ്ങളുടേയും ഭാഗമായി. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

ശ്രുതിയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്തു. അഭിനയത്തില്‍ മാത്രമല്ല മോഡലിങിലും ശ്രുതി തന്റേതായ ഇരിപ്പടം സ്വന്തമാക്കിയ ആളാണ്. ഏഷ്യനെറ്റിലെ കോമഡി ഷോയില്‍ അവതാരകയായിട്ടാണ് ശ്രുതി കരിയര്‍ തുടങ്ങിയത്. ഒത്തിരി അവാര്‍ഡ് ദാന ചടങ്ങുകള്‍ ഹോസ്റ്റ്‌ചെയ്തിട്ടുണ്ട്

ഇതിനിടെ ശ്രുതി മേനോന്റെ ഫോട്ടോഷൂട്ട് വീഡിയോയും ഫോട്ടോകളും ആണ് വൈറലായിരുന്നു. ശ്രുതി അര്‍ദ്ധനഗ്‌നയായെത്തിയ ഫോട്ടോഷൂട്ട് ഏറെ വിവാദം സൃഷ്ടിച്ചു. ആ ഷൂട്ട് നടത്തിയത് ജിന്‍സണ്‍ എബ്രഹാമാണ്. ഇതിനെ വിമര്‍ശിച്ചപ്പോഴും ശ്രുതി അതിനെ ന്യായീകരിച്ചിരുന്നു.

https://www.facebook.com/Malayalivartha


























