ഷാജി പാപ്പന് കിടുക്കന്‍ സമ്മാനം; ആരാധകന്‍ നല്‍കിയ സമ്മാനം കണ്ട് ജയസൂര്യ പോലും അമ്പരന്നു

ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയൂടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജയസൂര്യയുടെ ഷാജി പാപ്പന് കട്ട ഫാന്‍ കിടുക്കന്‍ സമ്മാനം നല്‍കിയിരിക്കുന്നത്. രണ്ടാം വരവിലും ഷാജി പാപ്പനെ ആരാധകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം കഴിഞ്ഞ ദിവസം ജയസൂര്യ പങ്കുവെച്ചിരുന്നു.
ശരിക്കും ഞെട്ടിച്ചു... എന്ന് പറഞ്ഞാണ് ജയസൂര്യ ഈ സമ്മാനം പോസ്റ്റ് ചെയ്തേക്കുന്നത്.
കോഴി മുട്ടയ്ക്കകത്ത് ഷാജി പാപ്പനെ പെയിന്റ് ചെയ്തതാണ് ജയസൂര്യയ്ക്ക് നല്‍കിയിരിക്കുന്നത്. വടക്കാഞ്ചേരി സ്വദേശി സുരാജ് കുമാര്‍ നല്‍കിയ സമ്മാനം ഫെയ്‌സ്ബുക്കിലൂടെ ജയസൂര്യയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.
https://www.facebook.com/Malayalivartha























