കുഞ്ഞുങ്ങളില്ലേ എന്ന ചോദ്യം ഇനി വേണ്ട! തനിക്ക് കുട്ടികൾ ഉണ്ടെന്ന് വിദ്യാ ബാലന്‍

അമ്പരപ്പിക്കുന്ന അഭിനയ മികവുകൊണ്ട് ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് വിദ്യാ ബാലന്‍. 2017 ലെ തുംഹാരി സുലു എന്ന വിദ്യാബാലന്‍ ചിത്രം ആരാധകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ എക്കാലത്തേയും മികച്ച ഗാനമായ ഹവാ ഹവായ് വിദ്യാ ബാലനിലൂടെ റീക്രിയേറ്റ് ചെയ്യപ്പെട്ടതും ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാ വിഷയമാകുകയും ചെയ്തിരുന്നു.
പുതുവര്‍ഷപ്പുലരി വിദ്യാബാലന് പിറന്നാള്‍ കൂടിയാണ്. ജനുവരി ഒന്നിന് 40ാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യ. ആഘോഷങ്ങള്‍ ഇഷ്ടമാണെങ്കിലും പരിപാടികള്‍ പ്ലാന്‍ ചെയ്യാനും നടപ്പിലാക്കാനും ബോറാണെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാബാലന്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ തന്നെ ഇത്തവണയും വ്യത്യസ്തമാക്കട്ടെ. ഒരു മികച്ച ഐഡിയയുമായി വരുന്നത് സുഹൃത്തുക്കളാണോ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ആണോയെന്നു നോക്കാം. 5 വര്‍ഷം മുമ്പായിരുന്നു വിദ്യയുടെ വിവാഹം. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അജന്‍ഡയില്‍ ഒരു കുഞ്ഞ് ഇല്ലേയെന്ന ചോദ്യത്തിന് ഒരു കുഞ്ഞിനായുളള സമയം എനിക്ക് ഇല്ലെന്നായിരുന്നു വിദ്യയുടെ മറുപടി. ഓരോ സിനിമയും എനിക്ക് ഒരു കുഞ്ഞിനെപ്പോലെയാണ്.
എനിക്കിപ്പോള്‍ തന്നെ 20 കുട്ടികളുണ്ടെന്ന് താരം ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും വിദ്യ പറഞ്ഞു.പുതുവര്‍ഷ റെസല്യൂഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ ദിവസം ആഘോഷമാക്കുക എന്നായിരുന്നു വിദ്യയുടെ മറുപടി.
https://www.facebook.com/Malayalivartha


























