വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത ചോറാണ് സിദ്ധിഖിന് ഇഷ്ടം
ഇരുപത്തിയേഴ് വര്‍ഷം പിന്നിടുന്ന സിനിമാ ജീവിതത്തിനിടയില്‍ ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും കുഞ്ഞുന്നാളില്‍ ഉമ്മ ചൂട് ചോറില്‍ വെളിച്ചണ്ണയും ഉപ്പും ചേര്‍ത്ത് ഉരുട്ടിത്തന്ന ഉരുളകളാണ് സിദ്ധിഖിന് ഏറെ ഇഷ്ടം. പത്ത് വയസ് വരെ സിദ്ധിഖിന് എരിവ് കഴിക്കാനൊക്കില്ലായിരുന്നു. കഴിച്ചാല്‍ വായിലെ തൊലി പോകും. അതുകൊണ്ട് ഇറച്ചിയും മീനും കറിവെച്ചാല്‍ കഷണങ്ങളെടുത്ത് കഴുകിയാണ് കഴിച്ചിരുന്നത്. അന്ന് എരിവ് കഴിക്കാന്‍ പറ്റാത്തതു കൊണ്ട് ഇന്ന് ഞാനൊരുപാട് എരിവ് ഉപയോഗിക്കുന്നു-സിദ്ധിഖ് പറഞ്ഞു.
മല്ലിയുടെ ടേസ്റ്റ് സിദ്ധിഖിന് തീരെ ഇഷ്ടമല്ല. ഒരുതരം പ്രാണിയുടെ ടേസ്റ്റാണ് മല്ലിക്ക്. എന്നാല്‍ മലയാളിയിന്ന് മല്ലിയും മല്ലിയിലയും ഭക്ഷണത്തില്‍ വാരിയിടാന്‍ തുടങ്ങി. ഗരംമസാല അമിതമായി ഉപയോഗിക്കുന്നതും ഭക്ഷണത്തിന്റെ രുചികളയും. കൊച്ചിയല്‍ മയാമിയ എന്ന ഹോട്ടല്‍ തുടങ്ങിയ സിദ്ധിഖ് ഭക്ഷണത്തിന്റെ തനത് രുചിക്കൂട്ടാണ് അവിടെ ഒരുക്കുന്നത്. നോമ്പ് എടുക്കുമ്പോള്‍ വിശപ്പ് അറിയാറേയില്ല. സെറ്റില്‍ മറ്റുള്ളവര്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ അവര്ക്കൊപ്പമിരുന്നാലും വിശപ്പോ, കൊതിയോ തോന്നില്ല- സിദ്ധിഖ് പറഞ്ഞു.
27 വര്‍ഷം പിന്നിട്ടത് ഇന്നും അത്ഭുതമാണ്. ആഗ്രഹിച്ചതിലേറെ പടച്ചോന് തന്നു. ചിലപ്പോള്‍ വിചാരിക്കാറുണ്ട്. ഇത്രയും സന്തോഷം നല്‍കുന്നത് വലിയ ദുഖങ്ങള്‍ ഉണ്ടാക്കാനല്ലേ എന്ന്. ജീവിതത്തില്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. സിനിമയില്‍ ഗ്ലിസറിനില്ലാതെ കരയാന്‍ പറ്റും. അതുകൊണ്ടാവണം ജീവിതത്തില്‍ സങ്കടങ്ങള്‍ വരുമ്പോള്‍ കരയാന്‍ പറ്റുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha