ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ പ്രണയത്തോടെ അകന്ന ആദ്യ ഭാര്യ മോണ കപൂറിന്റെ ജീവിതാവസാനം പോലെ ശ്രീദേവിയുടെയും

അഭിനയ മികവും സൗന്ദര്യം കൊണ്ടും ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ നടിയായിരുന്നു ശ്രീദേവി. നിര്‍മ്മാതാവു ബോണി കപൂര്‍ ആണു ശ്രീദേവിയുടെ ഭര്‍ത്താവ്. മോണ കപൂര്‍ ആയിരുന്നു ബോണിയുടെ ആദ്യ ഭാര്യ.
എന്നാല്‍ ശ്രീദേവിയുമായുള്ള പ്രണയം ശക്തമായതോടെ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. 1996 ജൂണ്‍ രണ്ടിനായിരുന്നു ശ്രീദേവി ബോണിയെ വിവാഹം ചെയ്യുന്നത്. 2012 അര്‍ബുദത്തെ തുടര്‍ന്നു മോണ മരിക്കുമ്പോള്‍ മകന്‍ അര്‍ജുന്‍ കപൂറിന്റെ ആദ്യ ചിത്രം അണിയറിയില്‍ ഒരുങ്ങുകയായിരുന്നു. മകന്റെ അര്‍ജുന്‍ കപൂറിന്റെ അരങ്ങേറ്റം ഏറെ ആഗ്രഹിച്ച ആ അമ്മയ്ക്ക് അതു കാണാന്‍ കഴിഞ്ഞില്ല.
മുമ്പേ അവര്‍ മരണത്തിനു കീഴടങ്ങി. അതേ വിധി തന്നെയാണു ശ്രീദേവിക്കും. മൂത്തമകള്‍ ജാന്‍വിയുടെ സിനിമ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ശ്രീദേവി കണ്ടിരുന്നത്.
എന്നാല്‍ ജാന്‍വിയുടെ ആദ്യ ചിത്രം ദഡക്ക് ജൂലൈയില്‍ റിലിസ് ചെയ്യാനിരിക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ മരണം. ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണു ശ്രീദേവി കാത്തിരുന്നത്. ജീവിതത്തിൽ താൻ സ്വപ്നം കണ്ട ഏറ്റവും വലിയ ആഗ്രഹമാണ് നടക്കാതെ തിരിച്ച് വരാനാകാത്ത ലോകത്തേക്ക് ശ്രീദേവി മറഞ്ഞത്.
https://www.facebook.com/Malayalivartha


























