Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്​തയായ ആര്‍ട്ടിസ്​റ്റായിട്ടുപോലും അവര്‍ ഒരിക്കലും അഹങ്കരിച്ചിരുന്നില്ല.. തുറന്നടിച്ച സംസാരിക്കുന്ന സ്വഭാവം ശ്രീദേവിയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചു, അമ്മയുടെ ആ വാക്കുകൾക്ക് മുന്നിൽ മറുവാക്കില്ല...

26 FEBRUARY 2018 10:02 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായുണ്ടായ ശ്രീദേവിയുടെ വിയോഗം താങ്ങാനാകാതെയാണ് ഉറ്റവരും നാട്ടുകാരും. ഷോക്കേറ്റതുപോലെയാണ് ശ്രീദേവിയുടെ മരണവാര്‍ത്ത അവർ അറിയുന്നത്. ശ്രീദേവിയുടെ കുടുംബവുമായും അയൽക്കാർക്ക് നല്ല അടുപ്പമുണ്ടായിരുന്നു.

മലയാളത്തില്‍ കുറെ സിനിമകളില്‍ അഭിനയിച്ചു. കൂടുതലും ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആലിംഗനം, ആശീര്‍വാദം, അംഗീകാരം, അന്തര്‍ദാഹം തുടങ്ങിയവ. ശരിക്കും ആ സിനിമകള്‍ എല്ലാംതന്നെ പ്രേക്ഷകർ ശ്രീദേവി സിനിമകള്‍ എന്ന രീതിയിലായിരുന്നു ഹൃദയത്തിലേറ്റിയത്.

വളരെ ചെറിയ പ്രായംമുതലേ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ശ്രീദേവി അവസാന നാളുകള്‍വരെ സജീവമായി നിന്നു. പല ഭാഷകളിലായി ഒരുപാട്​ സിനിമകള്‍ ചെയ്തു. ഒട്ടേറെ സ്വഭാവഗുണമുള്ള ഒരാളായിരുന്നു ശ്രീദേവി. കാമറക്കു പിന്നില്‍ ഒരു പൂച്ചയെപ്പോലെയും ക്യാമറക്ക് മുന്നിൽ പുലിയെപ്പോലെയുമാണ് ശ്രീദേവി. സത്യസന്ധമായി സംസാരിക്കുകയും കാപട്യവും കളങ്കവുമില്ലാതെ എല്ലാം തുറന്നുപറയുകയും ചെയ്​തു. ഒന്നും മറച്ചുവെക്കാത്ത സ്വഭാവം. എല്ലാവരോടും സ്​നേഹത്തോടെ മാത്രമേ അവര്‍ പെരുമാറുകയുള്ളൂ.

വളരെയേറെ പ്രശസ്​തയായ ആര്‍ട്ടിസ്​റ്റായിട്ടുപോലും അവര്‍ ഒരിക്കലും അഹങ്കരിച്ചില്ല. ലാളിത്യവും എളിമയുമെല്ലാം അവരുടെ പ്രത്യേകതകളായിരുന്നു. അമ്മയോടായിരുന്നു ഏറ്റവും കൂടുതല്‍ ഇഷ്​ടം. അമ്മ പറയുന്നതുമാത്രമേ അവര്‍ ചെയ്യൂ. അമ്മയുടെ അഭിപ്രായത്തിന് ഒരിക്കലും എതിരുനില്‍ക്കില്ല.

അതിനുവേണ്ടി സ്വന്തം ഇഷ്​ടങ്ങളെ മാറ്റിവെക്കാൻ അവര്‍ തയാറായിരുന്നു. നമുക്ക് അദ്​ഭുതം തോന്നും അത്തരം പ്രവൃത്തികള്‍ കാണുമ്ബോള്‍. പരിപാടികള്‍ക്കും മറ്റും പോകുമ്ബോള്‍ അമ്മയാണ് ഡ്രസ്​ എല്ലാം സെലക്‌ട് ചെയ്യുന്നത്. നീ ഈ സാരിയുടുത്തു പോയാല്‍ മതി എന്ന് അമ്മ പറഞ്ഞാല്‍ ശ്രീദേവി പിന്നെ എതിരുനില്‍ക്കില്ല. എതിരഭിപ്രായവും പറയാറില്ല.

സ്​ത്രീകള്‍ക്ക് അസൂയ തോന്നത്തക്കവിധം ഉള്ളേറെയുള്ളതായിരുന്നു അവരുടെ മുടി. ഒരിക്കല്‍ സിനിമയുടെ ആവശ്യത്തിനായി അവരുടെ മുടി മുറിക്കേണ്ടിവന്നു. അന്ന്​ മുടി മുറിക്കാന്‍ ശ്രീദേവിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. പക്ഷേ, ആ കഥാപാത്രത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി മുടി മുറിച്ചേ തീരൂ... അന്നും അമ്മയാണ് നിര്‍ബന്ധിച്ച്‌ മുടി മുറിപ്പിച്ചത്. അന്ന്​ ശ്രീദേവി ഒരുപാടു കരഞ്ഞു. മുടി പോയതില്‍ അവര്‍ക്ക് ഒരുപാട്​ സങ്കടമുണ്ടായിരുന്നു.

ഇനി ആ വീട്ടിൽ ശ്രീദേവിയെ കാണില്ലല്ലോ എന്നോർക്കാൻ പോലും വയ്യ... ശ്രീദേവിയുടെ കുറെ ഓർമകൾ മാത്രം ഇനി അവശേഷിക്കുമ്പോൾ ഈ സൂപ്പർ സ്റ്റാറിനെ നഷ്ടമാകുന്നത് നാട്ടുകാർക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends