വലത്തേകൈ ഉള്ളതായിപോലും തോന്നുന്നില്ല...തോളിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം നടൻ മാധവൻ പറയുന്നു...

തോളിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് വലത്തേകൈ ഉള്ളതായിപോലും തോന്നുന്നില്ലെന്ന് നടൻ മാധവൻ. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇക്കാര്യം മാധവന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.
തോളിന് പരിക്ക് പറ്റാനുണ്ടായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് തനിയ്ക്ക് പരിക്കുപറ്റി ശസ്ത്രക്രിയ നടന്നതായി മാധവന്‍ അറിയിച്ചത്. വേദനയിലും പുഞ്ചിരിക്കുന്ന മാധവന്റെ മുഖം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പ്രിയപ്പെട്ട താരത്തിന് എത്രയും വേഗം സുഖമാകട്ടെ എന്ന് ആശംസിക്കുന്ന കമന്റുകളാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി മാധവന്‍ പങ്കുവച്ച ചിത്രത്തിന് കീഴിൽ പ്രത്യക്ഷപ്പെടുന്നത്.
https://www.facebook.com/Malayalivartha

























