Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എണ്‍പതുകളിലെ കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പര്യായമായ ശ്രീദേവിയുടെ പ്രണയജീവിതം ഇങ്ങനെ...

27 FEBRUARY 2018 10:11 AM IST
മലയാളി വാര്‍ത്ത

ആരാധകര്‍ക്കും സിനിമാലോകത്തിനും മാത്രമല്ല കുടുംബത്തിനും വലിയൊരു വേദന നല്‍കിയാണ് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി ഈ ലോകത്തോട് വിട പറഞ്ഞത്. വളരെ ചെറിയ പ്രായംമുതലേ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ശ്രീദേവി അവസാന നാളുകള്‍വരെ സജീവമായി നിന്നു. പല ഭാഷകളിലായി ഒരുപാട്​ സിനിമകള്‍ ചെയ്തു. ഒട്ടേറെ സ്വഭാവഗുണമുള്ള ഒരാളായിരുന്നു ശ്രീദേവി. സത്യസന്ധമായി സംസാരിക്കുകയും കാപട്യവും കളങ്കവുമില്ലാതെ എല്ലാം തുറന്നുപറയുകയും ചെയ്​തു. ഒന്നും മറച്ചുവെക്കാത്ത സ്വഭാവം. എല്ലാവരോടും സ്​നേഹത്തോടെ മാത്രമേ അവര്‍ പെരുമാറുകയുള്ളൂ.

എണ്‍പതുകളില്‍ കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പര്യായമായിരുന്നു ശ്രീദേവി. പ്രായം അമ്പത് കഴിഞ്ഞിട്ടും മുഖശ്രീയ്ക്ക് ഇന്നും മങ്ങലേറ്റിട്ടിട്ടില്ല. ഗൗരവമുള്ള വേഷങ്ങളും ഹാസ്യരസപ്രധാനമായ വേഷങ്ങളും ആക്ഷനും അനായാസം കൈകാര്യം ചെയ്ത ശ്രീദേവി ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ഇന്നും കാത്തുസൂക്ഷിക്കുന്നു. ഈ താര സുന്ദരിയെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ലായിരുന്നു. ആരാധാകരെക്കാൾ കടുത്ത പ്രണയമായിരുന്നു നായകന്മാർക്ക്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല നായകരും ശ്രീക്ക് പിന്നാലെ വട്ടം ചുറ്റിയത് ഗോസിപ്പ് കോളങ്ങളെ എന്നും ചൂട് പിടിപ്പിച്ചു.

മിഥുൻ ചക്രവർത്തിയുമായി 1984ൽ ജാഗ് ഉഡ്താ ഇൻസാനിന്റെ സെറ്റിൽ പ്രണയത്തിലായി. ഇരുവരുടേയും തീവ്രപ്രണയം പരസ്യമായതോടെ മിഥുന്‍റെ ഭാര്യ യോഗി ബാലി ആത്മഹത്യക്ക് ശ്രമിച്ചു. ഒടുവിൽ മിഥുൻ ബന്ധത്തിന് അതോടെ ക്ലൈമാക്സ്. ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് മിഥുൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. സിനിയിലെ റൊമാന്‍റിക്ക് നായകന്മാരെക്കാൾ ആവേശത്തോടെയാണ് ബോണി കപൂർ ശ്രീയെ പ്രണയിച്ചത്. 1970കളിൽ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ട് ആവേശം മൂത്ത ബോണി പിന്നീട് അവരെ ബോളിവുഡിലെത്തിക്കാൻ ആഗ്രഹിച്ചു. അന്ന് ബോണി തുടക്കക്കാരൻ മാത്രം.

മിസ്റ്റർ ഇന്ത്യക്ക് വേണ്ടി ബോണി ശ്രീദേവിക്ക് ഓഫ‌ർ ചെയ്തത് 11 ലക്ഷം രൂപ. അക്കാലത്തെ ഏറ്റവും ഉയർന്ന താരപ്രതിഫലം. രാജകുമാരിയുടെ വരവേൽപ്പ് മിസ്റ്റർ ഇന്ത്യ സെറ്റിൽ ശ്രീദേവിക്ക് കിട്ടിയത്. ശ്രീദേവിയെയും അമ്മയെയും മുന്നിൽ നിരന്തരം മതിപ്പുണ്ടാക്കാനായി സെറ്റിൽ ബോണിയുടെ സാന്നിധ്യം. ശ്രീദേവിയുടെ അമ്മ അസുഖബാധിതയായി വിദേശത്ത് ചികിത്സ തേടിയപ്പോൾ എല്ലാ പിന്തുണയും നൽകി ബോണി ഒപ്പം നിന്നു. ബോണിയുടെ ആദ്യ വിവാഹം 1983ൽ .ടെലിവിഷൻ നിർമ്മാതാവായ മോണ ഷൂരിയെ ഭാര്യ. അർജുൻ കപൂറും അൻഷൂലയും 2 മക്കൾ മോണയും ശ്രീദേവിയും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്രദേവിയും ബോണിയും തമ്മിലുള്ള ബന്ധം സ്ഥിതി മാറ്റി. ശ്രീദേവി ഗർഭിണിയായതോടെ പ്രശ്നങ്ങൾ വഷളായി. മോണയുടെ അമ്മ സാറ്റി ചാറ്റർജി പരസ്യമായി ശ്രീദേവിയെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ എത്തി ശ്രീദേവിയെ ബോണി വിവാഹം കഴിക്കുന്നത് ജൂൺ 2 1996ന് 2012 മാർച്ച് 25ന് മോണ അർബുദം ബാധിച്ച് മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends