ശ്രീദേവിക്ക് അന്ത്യയാത്ര നല്കാന് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും എത്തുന്നത് താര റാണിക്ക് പ്രിയപ്പെട്ട വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ്
താര റാണി ശ്രീദേവിക്ക് അന്ത്യയാത്ര നല്കാന് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും എത്തുന്നത് താരം ഏറ്റവും പ്രാധാന്യം നല്കിയ വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട കളറാണ് വെളുപ്പ്. വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ താരം ഈ നിറത്തിന് പ്രാധാന്യം നല്‍കാറുണ്ടെന്ന് ഇവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെളുത്ത നിറത്തിനോട് ശ്രീദേവിക്ക് പ്രത്യേക ഇഷ്ടമായിരുന്നു. അതിനാല്‍ താരത്തിന് അവസാന യാത്രയയപ്പ് നല്‍കാനെത്തുന്നവര്‍ വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് എത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൃതദേഹത്തില്‍ വിതറുന്നതിനായി വെളുത്ത നിറത്തിലുള്ള പൂക്കള്‍ മതിയെന്നാണ് താരകുടുംബം തീരുമാനിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. കുടുംബ സുഹൃത്തായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു താരം ദുബായിലേക്ക് എത്തിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രികൂടിയാണ് ശ്രീദേവി.
https://www.facebook.com/Malayalivartha