കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വീണ്ടും ഒന്നിയ്ക്കുന്നു
കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. കുഞ്ചാക്കോ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ ഓഡിയോ ലോഞ്ചിംഗിനാണ് ഇരുവരും ഒന്നിക്കുന്നത്. ആലപ്പുഴക്കാരനായ അസീഫ് ഹനീഫിനോടൊപ്പം അജി മേടയിലും നൗഷാദ് ആലത്തൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ആലപ്പുഴയുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗില്‍ പങ്കെടുക്കുനതില് അതീവ സന്തോഷവാനാണ് ഫഹദ് ഫാസില്‍. അതിഥി രവിയാണ് ചിത്രത്തിലെ നായിക. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 7മണിക്ക് എബിസി ഫുഡ്ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഓഡിയോ പ്രകാശനം നടക്കുന്നത്.
https://www.facebook.com/Malayalivartha