Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ആഘോഷത്തിന്റെ ക്ലൈമാക്സ് പോലെ ദുരന്ത നായികയായി മരണത്തിന്റെ മഞ്ചലിൽ ചേതനയറ്റ് ശ്രീദേവി; വിതുമ്പലോടെ ആരാധകരും സിനിമാലോകവും! അന്ത്യയാത്രയിലും സംസ്‌കാരചടങ്ങിലും സ്വകാര്യത നിലനിര്‍ത്തി മൃതദേഹം ചിത്രീകരിക്കുന്നത് വിലക്കി കപൂര്‍ കുടുംബം

28 FEBRUARY 2018 09:22 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടി ശ്രീദേവിയുടെ അന്ത്യയാത്രയിലും സംസ്‌കാരചടങ്ങിലും സ്വകാര്യത നിലനിര്‍ത്തി കുടുംബം. ശ്രീദേവിയുടെ മൃതദേഹം ചിത്രീകരിക്കുന്നത് വിലക്കി കപൂര്‍ കുടുംബം പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഖുഷി,ജാന്‍വി,ബോണി കപൂര്‍ എന്നിവരുടെ പേരില്‍ യാഷ് രാജ് ഫിലിംസ് പിആര്‍ഒ പുറത്തു വിട്ട അറിയിപ്പില്‍ പൊതുദര്‍ശനം ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാവും എന്നാണ് അറിയിച്ചിട്ടുള്ളത്.

ബുധനാഴ്ച്ച രാവിലെയോടെ മുംബൈ സെലിബ്രേഷന്‍ ക്ലബിലേക്ക് ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിക്കുമെന്നും എന്നാല്‍ പൊതുദര്‍ശനം ക്ലബിന് പുറത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിപ്പില്‍ ആവശ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ലബില്‍ പ്രവേശിച്ച് ശ്രീദേവിയ്ക്ക് ആദാരാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടാക്കുമെന്നും എന്നാല്‍ ക്യാമറകള്‍ ക്ലബിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും അറിയിപ്പിലുണ്ട്.

അന്ധേരിയിലെ ഗ്രീന്‍ പാര്‍ക്ക്‌സിലെ രണ്ട് ഫഌറ്റുകളിലായാണ് ശ്രീദേവിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇവിടെയാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിട്ടുള്ളതും. ബുധനാഴ്ച്ച രാവിലെ എട്ട് മണിയോടെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ശ്രീദേവിയ്ക്ക് ആദരാഞ്‌ലി അര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു ശേഷം എട്ടരയോടെ മൃതദേഹം അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലേക്ക പൊതുദര്‍ശനത്തിനായി കൊണ്ടു പോകും.

രജനീകാന്ത്, കമലഹാസന്‍, ഷാറൂഖ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പോയ ദിവസങ്ങളില്‍ ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടിലെത്തി തങ്ങളുടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരുന്നു. ഇന്നലെ മൃതദേഹം എത്തിയതിന് പിന്നാലെ സല്‍മാന്‍ഖാന്‍,കത്രീന കൈഫ്, ശക്തി കപൂര്‍, മനീഷ് മല്‍ഹോത്ര തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ ശ്രീദേവിയുടെ വീട്ടിലെത്തി.

ശ്രീദേവിയുടെ മൃതദേഹം കണ്ട സല്‍മാന്‍ഖാന്‍ നിറകണ്ണുകളോടെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വീട്ടിലെത്തുന്ന പ്രമുഖരടക്കം ആര്‍ക്കും ശ്രീദേവിയുടെ മക്കളായ ജാന്‍വിയേയോ ഖുഷിയേയോ കാണാന്‍ സാധിച്ചില്ലെന്നാണ് പുറത്തു വരുന്നവിവരം. മാതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന കുട്ടികളെ അപാര്‍ട്ട്‌മെന്റിലെ മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends