മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാല്‍
സിനിമാ തിരക്ക് കാരണം നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 10 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലെത്തുന്നത്. ചൊവ്വാഴ്ച രാവിലെ 6.30 നായിരുന്നു താരം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നത്.
ഇത്തിക്കരപ്പക്കിയായി എത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ നിന്നാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നത്. കുടുംബപൂജയും സങ്കല്പപൂജയും നടത്തിയാണ് മോഹന്‍ലാല്‍ 7.30 ഓടെ മടങ്ങിയത്.
മൂകാംബികയിലെത്തിയ താരത്തെ ക്ഷേത്ര ഭരണസമിതിയംഗം പി.വി.അഭിലാഷ്, എക്സിക്യുട്ടീവ് ഓഫീസര്‍ ജനാര്ദനന്, മേല്‍ശാന്തി നരസിംഹ അഡിഗ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കര്‍ണാടകയിലെ വീരഭദ്രക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മോഹന്‍ലാല്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha