Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവിയുടെ മരണത്തിന് ശേഷം എല്ലാ ചാനലുകളിലും ശ്രീദേവിയുടെ പാട്ടുകളും വീഡിയോ ക്ലിപ്പുകളുമാണ്; സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്തായിരിക്കും?

01 MARCH 2018 11:42 AM IST
മലയാളി വാര്‍ത്ത

മുംബൈയില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡും കോളിവുഡും തുടങ്ങി ഇന്ത്യ മുഴുവന്‍ നിറഞ്ഞ് നിന്ന ശ്രീദേവിയുടെ മരണം തന്നെയായിരുന്നു എല്ലാ വാര്‍ത്ത ചാനലുകളിലും. താരങ്ങളും, ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ശ്രീദേവിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇതിനിടെ ശ്രീദേവിയുടെ മരണത്തെയും ചാനല്‍ ചര്‍ച്ചകളെയും പരിഹസിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടി കസ്തൂരി. ഇതോടെ നടിയ്‌ക്കെതിരെ പ്രതിഷേധവുമായി പലരും രംഗത്തെത്തുകയും ചെയ്തു.

ശ്രീദേവിയുടെ മരണത്തെ കുറിച്ച് പലരും ട്വീറ്റുകളിട്ടുണ്ടെങ്കിലും, തെന്നിന്ത്യന്‍ നടി കസ്തൂരി ട്വിറ്ററിലൂടെ പറഞ്ഞത് ഇത്തിരി കൂടി പോയി. അത് പറയേണ്ട സമയം ഇതല്ലായിരുന്നു എന്നാണ് പലരും പറയുന്നത്. നടിയുടെ ട്വീറ്റിന് പലയിടത്ത് നിന്നും വിവാദങ്ങള്‍ തലയുയര്‍ത്തിയിരിക്കുകയാണ്. ശ്രീദേവിയുടെ മരണത്തിന് ശേഷം എല്ലാ ചാനലുകളിലും ശ്രീദേവിയുടെ പാട്ടുകളും വീഡിയോ ക്ലിപ്പുകളുമാണ്. അങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ എന്നെങ്കിലും മരിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു കസ്തൂരിയുടെ ട്വീറ്റില്‍ പറഞ്ഞിരുന്നത്.

ശ്രീദേവി മരിച്ച് കിടക്കുമ്പോള്‍ തന്നെ ഇതുപോലുള്ള തമാശ എങ്ങനെ പറയാന്‍ തോന്നുന്നു. എന്നാണ് പലരും നടിയുടെ ട്വീറ്റിനെതിരെ വിമര്‍ശനത്തോടെ ചോദിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ അതൊരു സറ്റയര്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും നടി പറയുന്നു. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിയ തമാശയായിരുന്നു ഇത്. അത് താന്‍ കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു. ആ ഒരു സ്‌കില്ലുമാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും കസ്തൂരി പറയുന്നു. എന്നാല്‍ നടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച ശ്രീദേവിയുടെ മൃതദേഹം വൈകുന്നേരം മൂന്നരയോട് കൂടി ഔദ്യോഗിക ബഹുമതികളോട് കൂടി പാര്‍ലെ ശ്മാശാനത്തില്‍ സംസ്‌കരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends