മോഹന്‍ലാലിന് പോലും അറിയാത്ത ആ രഹസ്യം... പ്രണവിന്റെ ആദ്യ സിനിമ ആദി റിലീസിന് പോലും കാത്ത് നില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് മുങ്ങിയതിന് പിന്നിലെ കാരണം കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു...

പ്രണവിന്റെ ആദ്യത്തെ സിനിമ ആദി റിലീസിന് പോലും കാത്ത് നില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് മുങ്ങി. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മോഹന്‍ലാലിന് പോലും അറിയാത്ത രഹസ്യം കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു. ആദി കണ്ടപ്പോള്‍ തനിക്ക് തോന്നിയത് അപ്പുവിന് വേണ്ടി ദൈവം തീരുമാനിച്ച ചിത്രമാണതെന്നാണ്. മരങ്ങളിലും, മലകളിലുമൊക്കെ വലിഞ്ഞ് കയറാന്‍ പ്രണവിനെ കഴിഞ്ഞേ ആളുള്ളു, റിലീസ് ദിവസം ഹിമാലയത്തിലേക്ക് പോയത് ഒരു വിചിത്രമായ കാരണം കൊണ്ടാണ്.
അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റ് ആയി പോയി, മൗണ്ട് ക്ലൈംബിംഗ് നടത്തി കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനായിരുന്നു യാത്ര. ആകെ 500 രൂപയാണ് കൈയില്‍ കരുതുക. ലോറിയിലും, മറ്റ് വണ്ടികളിലും ലിഫ്റ്റ് ചോദിച്ച് പോകുന്നതാണ് പതിവ്. കൈയ്യില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാന്‍ പറയും.
പ്രണവിന് സിനിമയിലൊന്നുമല്ല, ഒരു ഫാം നിര്‍മ്മിക്കുക എന്നതാണ് സ്വപ്നം. നിറയെ മരങ്ങളും, പക്ഷികളും, പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു കാട്. ആരെയും ഉപദേശിക്കാന്‍ ഇഷ്ടമില്ലാത്ത അപ്പുവിന് ആരുടെയും ഉപദേശം കേള്‍ക്കുന്നതും ഇഷ്ടമല്ല. തീർത്തും ഒരു കൗതുകം തോന്നുന്ന സ്വഭാവം.
https://www.facebook.com/Malayalivartha

























