Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ത്തവിരാമം അടുത്ത എന്റെ ശരീരത്തെ കഴുകി വെളുപ്പിച്ച കൈത്തറി വസ്ത്രം പൊതിയുന്നു; പുഷ്പക വിമാനത്തിലെ എന്റെ രൂപത്തെ വിസ്മരിച്ചു കൊണ്ട് ചായം തേയ്ക്കാത്ത, മുടി മുറിച്ചു കളഞ്ഞ എന്നെ നിങ്ങള്‍ അംഗീകരിക്കുമോ?... ചോദ്യങ്ങളുമായി അമലയുടെ ഫേസ്ബുക്ക് പോസ്റ്റ്

02 MARCH 2018 09:05 AM IST
മലയാളി വാര്‍ത്ത

ശ്രീദേവിയുടെ മരണത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും നേരെ ചോദ്യങ്ങളുമായി നടി അമല അക്കിനേനി. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച അസ്വാഭാവിക വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അക്കാര്യം നേരിട്ട് പരാമര്‍ശിക്കാതെ അമലയുടെ കുറിപ്പ്. 'പ്രൗഢമായി വാര്‍ധ്യക്യത്തിലേയ്ക്ക് നടന്നു നീങ്ങാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? എന്റെ സൗന്ദര്യത്തെ കുറിച്ചോ ശരീരഭാരത്തോ കുറിച്ചോ പ്രതിപാദിക്കാതെ വാര്‍ധക്യത്തിലെത്താന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ?' ഫെയ്സ്ബുക്ക് പോസ്റ്റില്‍ അമല ചോദിക്കുന്നു. സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന സംസ്കാരത്തിനെതിരെയാണ് അമല കുറിപ്പിലൂടെ വിമര്‍ശനമുന്നയിക്കുന്നത്.

 അമല അക്കിനേനിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

പ്രൗഢമായി വാര്‍ധ്യക്യത്തിലേയ്ക്ക് നടന്നു നീങ്ങാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? എന്റെ സൗന്ദര്യത്തെ കുറിച്ചോ ശരീരഭാരത്തോ കുറിച്ചോ ഒരുവാക്കുപറയാതെ വാര്‍ധക്യത്തിലെത്താന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? എന്റെ കണ്‍തടങ്ങളിലെ കറുപ്പ് എന്റെ കണ്ണടചില്ലുകള്‍ വരുത്തിയതാണ്; എന്റെ കാക്കപുളളികള്‍ നിത്യവും വാര്‍ധക്യത്തിന്‍റെ ചുളിവുകളായി മാറി കൊണ്ടിരിക്കുകയാണ്. തടിച്ചുവീര്‍ത്ത എന്റെ ശരീരത്തെ കുറിച്ച്‌ അപകര്‍ഷതാ ബോധമില്ലാതെ, കാലാനുസൃതമല്ലാത്ത വസ്ത്രങ്ങളെ കുറിച്ച്‌ ആകുലപ്പെടാതെ അണിഞ്ഞൊരുങ്ങുവാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ?

ആര്‍ത്തവിരാമം അടുത്ത എന്റെ ശരീരത്തെ കഴുകി വെളുപ്പിച്ച കൈത്തറി വസ്ത്രം പൊതിയുന്നു. 19 -ാം വയസില്‍ ഞാന്‍ അഭിനയിച്ച പുഷ്പക വിമാനത്തിലെ എന്റെ രൂപത്തെ വിസ്മരിച്ചു കൊണ്ട് ചായം തേയ്ക്കാത്ത, മുടി മുറിച്ചു കളഞ്ഞ എന്നെ നിങ്ങള്‍ അംഗീകരിക്കുമോ? ഇല്ലെങ്കില്‍ നിങ്ങള്‍ കാണുക എന്റെ തലയിലെ വികൃതമായ മുടി മാത്രമാണ്. അല്ലാതെ എന്റെ വിജ്ഞാനമല്ല. അത് എന്റെ ആത്മവീര്യം കെടുത്തുന്നു.

പക്ഷേ ക്യാമറകള്‍ക്ക് ഒരു വ്യക്തിത്വത്തിന്റെ ആഴം കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയും. ചൂടന്‍ പരദൂഷണങ്ങളെ കുറിച്ചും ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും ചോദിച്ച്‌ തടസപ്പെടുത്താതെ എന്റെ അര്‍ത്ഥവത്തായ വാക്കുകള്‍ ശ്രവിക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ?

ഒരു മാറ്റത്തിനായി എന്റെ ആത്മാവ് വെമ്ബല്‍ കൊളളുന്നു. എന്റെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊളളുന്നതിന് മുന്‍പ് എനിക്ക് ഒട്ടേറേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ശാന്തമായി ഒരു ദിവസത്തിലൂടെയെങ്കിലും അപ്രധാനമായ ചടങ്ങുകള്‍ക്ക് പങ്കെടുക്കാതെ, കടന്നു പോകാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? സുപ്രധാനമായ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാനുളള എന്റെ ജീവിതം നിങ്ങള്‍ക്ക് പ്രിയപ്പെട്ട പല മേളകളിലും പങ്കെടുത്ത് പാഴായി പോകുന്നു.

നിങ്ങളുടെ ബോക്സ് ഓഫിസ് ഭ്രാന്തുകളില്‍ നിന്നും ടിആര്‍പി യുദ്ധങ്ങളില്‍ നിന്നും പേജ് ത്രീയില്‍ നിന്നും ലൈക്കില്‍ നിന്നും കമന്റില്‍ നിന്നും അപകടരമായ മറ്റു കെണികളില്‍ നിന്നും എന്നെ ഒന്നു മോചിപ്പിക്കൂ. നിങ്ങള്‍ എന്നെ സമയത്തില്‍, പ്രശസ്തിയുടെ കൂട്ടില്‍ തളച്ചിടുന്നു. പക്ഷേ എന്റെ ആത്മാവ് സ്വതന്ത്രമാണ്. എന്നെ ജീവിക്കാന്‍ അനുവദിക്കു. മനുഷ്യരുമായും പ്രപഞ്ചവുമായി സംവദിക്കാന്‍ നിങ്ങള്‍ എനിക്ക് ഒരു ജീവിതെ തരൂ. സ്വകാര്യത തരൂ. മണ്‍മറഞ്ഞു പോയവരെ ബഹുമാനിച്ചു കൊണ്ട്, സത്യസന്ധമായും കരുണാര്‍ദ്രമായും പ്രവര്‍ത്തിക്കാന്‍ ദയവ് ചെയ്ത് എന്നെ അനുവദിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends