Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നേക്കാള്‍ സൗന്ദര്യം സാധാരണ പെണ്‍കുട്ടികള്‍ക്കുണ്ട്... ദിവസത്തിന്റെ പരമാവധി സമയവും സൗന്ദര്യ സംരക്ഷണത്തിനായി ചിലവഴിച്ചിട്ടും എന്റെ യഥാര്‍ത്ഥ രൂപം ഇങ്ങനെയാണ്; നോ മേക്കപ്പ് ഫോട്ടോ പങ്കുവെച്ച് സോനം

02 MARCH 2018 09:32 AM IST
മലയാളി വാര്‍ത്ത

തന്റെ സൗന്ദര്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ധൈര്യമായി തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സോനം കപൂര്‍. തന്നേക്കാള്‍ സൗന്ദര്യം സാധാരണ പെണ്‍കുട്ടികള്‍ക്കുണ്ട്. ദിവസത്തിന്റെ പരമാവധി സമയവും സൗന്ദര്യ സംരക്ഷണത്തിനായി ചിലവഴിച്ചിട്ടും എന്റെ യഥാര്‍ത്ഥ രൂപം ഇതാണെന്ന് വെളിപ്പെടുത്തി നോ മേക്കപ്പ് ഫോട്ടോയും സോനം പങ്കുവെച്ചിട്ടുണ്ട്.

സോനത്തിന്റെ കുറിപ്പിലേക്ക്...

'രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികളെ നോക്കൂ, ആരും രാവിലെ എഴുന്നേല്‍ക്കുന്നത് സൗന്ദര്യം തുളുമ്പുന്ന മുഖത്തോടെയല്ല. ഞാനെന്നല്ല മറ്റേതൊരു നടിമാരും അങ്ങനെയല്ല.

ഇതാണ് ശരിയായ സത്യം. ഏതൊരു പരിപാടിക്ക് മുന്‍പും ഒന്നര മണിക്കൂര്‍(90 മിനിറ്റ്) ഞാന്‍ മേക്കപ്പ് ചെയറില്‍ ചിലവഴിക്കും. മൂന്നു മുതല്‍ ആറു പേര്‍ വരെ എന്നെ ഒരുക്കാന്‍ കാണും. എന്റെ നഖങ്ങള്‍ മിനുക്കാന്‍ മറ്റൊരാള്‍. എനിക്ക് വസ്ത്രങ്ങളൊരുക്കാന്‍ വേറെ നിരവധി പേര്‍. ഞാന്‍ എന്ത് കഴിക്കണം കുടിക്കണമെന്ന് ദിവസവും പറയാന്‍ വിദഗ്ദര്‍.

എന്നിട്ടും കുറ്റവും കുറവുമുള്ള എന്റെ ചിത്രങ്ങള്‍ ശരിയാക്കാന്‍ ഫോട്ടോ ഷോപ്പ് ചെയ്യേണ്ടി വരുന്നു. അതിനാല്‍ നിങ്ങള്‍ കാണുന്നതൊന്നും സത്യമല്ല. സൗന്ദര്യം മനസ്സിലാണ്, വ്യക്തിത്വത്തിലാണ്. സൗന്ദര്യം ഓര്‍ത്ത് വിഷമിക്കുന്ന പെണ്‍കുട്ടികള്‍ അത് മനസ്സിലാക്കണം' ധൈര്യപൂര്‍വ്വം സോനം കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends