ശ്രീദേവിയെ അവസാനയാത്രയ്ക്കായി മേയ്ക്കപ്പ് ചെയ്യുപ്പോള്‍ പ്രിയപ്പെട്ട മേക്കപ്പ്മാന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകി; സാധാരണ ശ്രീദേവിയെ ഒരു മണിക്കൂര്‍ എടുത്ത് ഒരുക്കുമ്പോൾ അവാസന യാത്രക്കായുള്ള ആ ഒരുക്കത്തിനു വേണ്ടി വന്നത് അഞ്ചു മിനിറ്റ് മാത്രം
ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ പേഴ്സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു രാജേഷ്. ശ്രീദേവിയെ അവസാനയാത്രയ്ക്കായി ഒരുക്കിയതിനെ കുറിച്ച് അവരുടെ പേഴ്സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷിന്റെ അനുഭവം കണ്ണു നിറയ്ക്കുന്നതായിരുന്നു. രാജേഷ് പാട്ടില്‍ ഒരുക്കുന്നതു ശ്രീദേവിക്കു വലിയ ഇഷ്ടമായിരുന്നു.
സാധാരണ ശ്രീദേവിയെ ഒരു മണിക്കൂര്‍ എടുത്ത് ഒരുക്കുപ്പോള് അവാസന യാത്രക്കായുള്ള ആ ഒരുക്കത്തിനു വേണ്ടി വന്നത് അഞ്ചു മിനിറ്റാണ്. തിരക്കിട്ടില്ലെങ്കിലും ഉണ്ടായിരുന്ന സമയം വേഗം പോയ പോലെ തോന്നി. ചുവന്ന പൊട്ടിനോടും ചുവന്ന ലിപ്സിറ്റിക്കിനോടുമായിരുന്നു ശ്രീദേവിക്ക് എന്നും പ്രിയം.
ഒരു ഷൂട്ടിന് പോകുന്ന അത്ര സുന്ദരിയായിരുന്നു ശ്രീദേവി എന്നു നിറകണ്ണുകളേടെ നൂര്ജഹാന് പറയുന്നു. ശ്രീദേവിക്ക് മെയ്ക്കപ്പ് ചെയ്യുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ബോണി കപൂറിന്റെ അനുജന് അനില്‍ കപൂറിന്റെ ഭാര്യ സുനിതയും റാണി മുഖര്‍ജിയും ചേര്‍ന്നാണു ശ്രീദേവിയെ സാരി ഉടുപ്പിച്ചത്. ശ്രീ ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന സൗത്ത് ഇന്ത്യന്‍ ആഭരണങ്ങളായിരുന്നു ശ്രീദേവിയെ അണിയിച്ചിരുന്നത്.
https://www.facebook.com/Malayalivartha