Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിൽ നിന്ന് മാറി നിൽക്കാൻ ഒരുങ്ങി ദിലീപ്... കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് എത്തുമ്പോൾ ഷൂട്ടിങിലിരിക്കുന്ന സിനിമകളുള്‍പ്പെടെ മാറ്റിവെച്ച് താരം...

02 MARCH 2018 10:41 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് എത്തുമ്പോൾ സിനിമയില്‍ നിന്ന് ഇടക്കാലത്തേയ്ക്ക് വിട പറയാനൊരുങ്ങി ദിലീപ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഷൂട്ടിങിലിരിക്കുന്ന സിനിമകളുള്‍പ്പെടെ മാറ്റി വെച്ച് ദിലീപ് മാറി നില്‍ക്കുമെന്നാണ് സൂചന.

കമ്മാരസംഭവം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഇതിനു ശേഷം ഛായാഗ്രഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കനില്‍ ജോയിന്‍ ചെയ്യാനിരിക്കുകയായിരുന്നു എന്നാല്‍ ഇത് മാറ്റി വെച്ചു.

ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഘട്ടം ഉടനെയുണ്ടാവില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ ശേഷം രാമലീലയുടെ വന്‍ വിജയത്തോടെയാണ് ദിലീപ് എത്തിയത്.

ഇതിനു ശേഷമാണ് കമ്മാര സംഭവം പൂര്‍ത്തിയാക്കിയത്. കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു നടന്‍ ദിലീപുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും സമന്‍സ് അയച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു വിചാരണ.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നാണു കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്. അതുകൊണ്ട് തന്നെ സിനിമാ അഭിനയം പ്രതിസന്ധിയുണ്ടാക്കും. ഡിങ്കന്റെ ഷൂട്ടിങ് ദുബായിലും നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടതിയെ സമീപിക്കണം. കോടതി അനുവദിക്കാത്ത സാഹചര്യം വിചാരണയെ പോലും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് തല്‍കാലത്തേക്ക് ദിലീപ് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends