നടി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ ചിരിച്ച് സന്തോഷവതിയായി ജാക്വിലിൻ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവുമായി ആരാധകർ...
ലേഡി സൂപ്പര്‍ സ്റ്റാറായ ശ്രീദേവിയുടെ വിട വാങ്ങലിന്റെ ദുഖം ഇന്നും മാറിയിട്ടില്ലെന്ന് അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും ആത്മാര്‍ത്ഥമായി സ്നേഹിച്ച ആരാധകരുടെ വാക്കുകളില്‍ നിന്നും ഇന്നും വ്യക്തം. അകാല വിയോഗത്തിന്റെ ദുഖവുമായി ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് കലാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. എന്നാലിപ്പോള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി ജാക്വിലിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്.
സെലിബ്രേഷന് സ്പോര്‍ട്സ് സെന്ററില്‍ മൃതദേഹം കാണാനെത്തിയ ജാക്വിലിന്റെ ആരോ പകര്‍ത്തിയ ചിത്രമാണ് പൊങ്കാലയ്ക്ക് കാരണമായത്. ഫോട്ടോയില്‍ ചിരിച്ചു കൊണ്ടാണ് ജാക്വിലിന് നില്‍ക്കുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ജാക്വിലിനെന്താ തലയ്ക്ക് സുഖമില്ലേ? വന്നത് മരണത്തിനല്ലേ അല്ലാതെ അവാര്‍ഡ് ദാന ചടങ്ങിനല്ലല്ലോ എന്ന് ആരാധകര്‍ വിമര്‍ശിച്ചു. ഒരു പക്ഷേ സഹതാരങ്ങളെ ആരെയെങ്കിലും കണ്ടപ്പോള്‍ ചിരിച്ചതാകാം. എങ്കിലും മരിച്ചയാള്ക്കുള്ള മര്യാദ നല്‍കാമായിരുന്നു. ദുഖമില്ലെങ്കില്‍ ഔപചാരികതയുടെ പേരില്‍ വരണമെന്നുണ്ടായിരുന്നോ?. മര്യാദ കാണിക്കൂ എന്നിങ്ങനെ വിമര്‍ശനങ്ങള്‍ നിരവധിയാണ്. ഇതിനെതിരെ ജാക്വിലിന് പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha