Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനഞ്ച് വയസ്സായ ഞാൻ ഇത്രയും കേൾക്കുന്നുണ്ടെങ്കിൽ ലോകത്തുള്ള എത്രപേർ ഇങ്ങനെ അനുഭവിക്കുന്നുണ്ടാകും...സാനിയ അയ്യപ്പൻ പറയുന്നു...

13 MARCH 2018 12:03 PM IST
മലയാളി വാര്‍ത്ത

സിനിമയിലുള്ളവർ എന്ത് ചെയ്താലും അത് മിന്നൽ വേഗത്തിൽ പ്രചരിക്കും. അതിനുപിന്നാലെ ട്രോളന്മാരും പാഞ്ഞെത്തും. ഇതിപ്പോൾ സമൂഹമാധ്യമങ്ങളിൽ കാണുന്ന ഒരു സ്ഥിരം കാഴചയാണ്. സിനിമാതാരങ്ങളിൽ സൈബർ ആക്രമണത്തിന് ഇരയാകുന്നവരിൽ കൂടുതലും സ്ത്രീകളാണ്. നടിമാരുടെ ചിത്രങ്ങളുടെ താഴെയുള്ള കമന്റ് ബോക്സുകളിൽ വായിൽതോന്നുന്നത് പറയാം എന്നാണ് ചിലർ കരുതുന്നത്. അവർ സെലിബ്രിറ്റികളാണെങ്കിലും പലപ്പോഴും മാനുഷികപരിഗണന നൽകാതെയാണ് ചിലരുടെ പ്രതികരണങ്ങൾ. ഏറ്റവും ഒടുവിലായി സൈബർ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ക്വീൻ എന്ന മലയാളചിത്രത്തിലെ നായികയായ സാനിയ അയ്യപ്പൻ. ഷോര്‍ട് ധരിച്ചുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ക്വീന്‍ സിനിമയിലെ നായിക സാനിയയ്ക്കെതിരെ തെറിവിളിയുമായി സദാചാര ആക്രമണം തുടരുകയാണ്.

അശ്ലീല ചുവയുള്ള കമന്‍റുകള്‍ക്കും ചീത്തവിളികള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് സാനിയ ലൈവ് വീഡിയയിലൂടെ പ്രതികരിച്ചിരുന്നു. വളരെ വിഷമത്തോടെയാണ് താരം പ്രതികരിച്ചത്. വെറും 15 വയസുള്ള തന്നോട് ഒരാള്‍ മണിക്കൂറിന് എത്രയാണ് വില എന്ന് ചോദിച്ചു. ഇവനെയൊക്കെ തല്ലികൊല്ലണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് സാനിയ പറയുന്നു. നമ്മുടെ നാട്ടിൽ കൊച്ചുകുട്ടികളെപ്പോലും പീഡിപ്പിക്കുന്ന വാർത്ത പത്രങ്ങളിലൂടെ കാണാറുണ്ട്. ബാംഗ്ലൂരിൽ ഒരുതവണ പോയപ്പോൾ ഞാൻ ഷോർട്സും ടോപ്പും ധരിച്ച ചിത്രം കണ്ടിട്ട് ഒരുത്തൻ ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരുമണിക്കൂറിനെന്ന്.

പതിനഞ്ച് വയസ്സായ ഞാൻ ഇത്രയും കേൾക്കുന്നുണ്ടെങ്കിൽ ലോകത്തുള്ള എത്രപേർ ഇങ്ങനെ അനുഭവിക്കുന്നുണ്ടാകും. ഇതിനോടൊക്കെ എല്ലാവരും പ്രതികരിക്കണം. നമ്മുടെ നാട്ടിൽ മധുവെന്ന സാധുചേട്ടനെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ തല്ലിക്കൊന്നു. എന്നാൽ എന്തുകൊണ്ട് ഇങ്ങനെ അശ്ലീലസന്ദേശങ്ങൾ അയച്ച് കുട്ടികളെ പീഡിപ്പിക്കുന്നവന്മാരെ തല്ലിക്കൊന്നുകൂടാ. എനിക്ക് തോന്നിയ ഒരു കാര്യമാണ്- സാനിയ ചോദിക്കുന്നു. നിങ്ങൾക്കും ഇതുപോലെ അശ്ലീലസന്ദേശങ്ങൾ വരുന്നുണ്ടെങ്കിൽ അത് പുറത്തറിയക്കണം. ഇങ്ങനെയുള്ളവന്മാർ ഈ ലോകത്ത് പോലും ജനിക്കേണ്ടവരല്ല. ഇവന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങള്‍മാരും ഉണ്ടെങ്കിൽ അവരൊക്കെ എങ്ങനെയായിരിക്കും ജീവിക്കുക എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. കരഞ്ഞിരിക്കാതെ പ്രതികരിക്കുകയാണ് വേണ്ടതെന്നും സാനിയ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (31 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (41 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (48 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (54 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends