Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ കുറിച്ച് തുറന്നടിച്ച് നടി ആന്‍ഡ്രിയ

13 MARCH 2018 11:27 PM IST
മലയാളി വാര്‍ത്ത

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ കുറിച്ച് തുറന്നടിച്ച് നടി ആന്‍ഡ്രിയ ജറമിയ. ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ പേരുകള്‍ ചോദിച്ചാല്‍ അതില്‍ പുരുഷ താരങ്ങള്‍ മാത്രമാണ് ഉണ്ടാവുക. ചലച്ചിത്ര മേഖലയില്‍ നല്ലൊരു കഥാപാത്രം ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ ഒരു എന്‍ജിനിയറിങ് കോളേജില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.

എന്നോട് അരക്കെട്ട് ഇളക്കാന്‍ പറയാതെ എനിക്ക് വേണ്ടി കഥാപാത്രം ചെയ്യാന്‍ കഴിയുമോയെന്ന് സംവിധായകരോട് ആന്‍ഡ്രിയ തുറന്നടിക്കുന്നു. സെക്‌സിയായ കഥാപാത്രത്തിനൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാനും എനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ നമ്മുടെ സംവിധായകര്‍ക്ക് സ്ത്രീകള്‍ക്ക് നല്ല റോളുകള്‍ നല്‍കുന്നതിനോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്.

സ്ത്രീ ശരീരത്തെ വില്‍പന ചരക്കാക്കാന്‍ സിനിമാ മേഖല ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു. ചുംബന സീനില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിയ്ക്ക് പിന്നെ റോളുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആന്‍ഡ്രിയ പറഞ്ഞു.

ബോളിവുഡില്‍ അഭിനേത്രിമാര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിക്കുന്നുണ്ടല്ലോയെന്ന് ചോദ്യകര്‍ത്താവ് ചോദിച്ചപ്പോള്‍ അവരുടെയെല്ലാം തുടക്കം എങ്ങനെയെന്നായിരുന്നെന്ന് ഓര്‍ക്കണമെന്നായിരുന്നു ആന്‍ഡ്രിയയുടെ മറുപടി.

ഇപ്പോഴുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വേഷങ്ങള്‍ ചെയ്തതിന് ശേഷമാണ് നയന്‍താരയ്ക്ക് പോലും തമിഴില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചതെന്നും ആന്‍ഡ്രിയ ചൂണ്ടിക്കാണിച്ചു. ഞാന്‍ എന്താണോ അതാണ് സുന്ദരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ പല സൗന്ദര്യ സങ്കല്‍പങ്ങളുടെ പിന്നാലെ പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അവര്‍ വിശദമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (30 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (40 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (47 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (53 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends