Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ മുൻപിൽ എത്തിയാൽ വെറും രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടി വരില്ല എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍... അത്രയ്ക്കായിരുന്നു ആ സ്‌നേഹം; ശ്രീദേവിയോടുണ്ടായിരുന്ന സ്നേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ആമിര്‍ഖാന്‍

14 MARCH 2018 03:03 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ എല്ലാ വലിയ താരങ്ങളോടോപ്പവും അഭിനയിച്ചിട്ടുള്ള ശ്രീദേവി ആമിര്‍ ഖാനോടൊപ്പം മാത്രമാണ് അഭിനയിച്ചിട്ടില്ലാത്തത്. ആമിറുമൊന്നിച്ചു ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ശ്രീദേവി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ആമിര്‍ ആകട്ടെ, ശ്രീദേവിയോടുള്ള തന്റെ ഇഷ്ടം ഒരിക്കലും മറച്ചു വച്ചിരുന്നുമില്ല. 'കോഫീ വിത്ത് കരണ്‍' എന്ന ടോക്ക് ഷോയില്‍ 'നിങ്ങളുമായി ബന്ധപ്പെടുത്തി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പേര്?' എന്ന ചോദ്യത്തിന് ഒട്ടും ആലോചനയില്ലാതെ തന്നെ ആമിര്‍ മറുപടി പറഞ്ഞു, 'ശ്രീദേവി' എന്ന്.

പണ്ട് ശ്രീദേവിയുമായി ആമിര്‍ ഒരു ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്. ആമിര്‍ അന്നൊരു തുടക്കക്കാരന്‍, അവരാകട്ടെ ബോളിവുഡിലെ സ്വപ്ന സുന്ദരി. അതുകൊണ്ട് തന്നെ അന്ന് വലിയ ടെന്‍ഷനിലായിരുന്നു. കാരണം ആമിര്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടി വരില്ല, ആമിറിന് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍. അത്രയ്ക്കായിരുന്നു ആരാധനയും സ്‌നേഹവും.' ഇന്ന് 53 തികയുന്ന ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണിത്.

ശ്രീദേവിയുടെ മരണ സമയത്ത് ലോസ് ഏന്‍ജല്‍സിലായിരുന്ന ആമിര്‍ മുംബൈയില്‍ മടങ്ങിയെത്തിയ ഉടനെ ബോണി കപൂറിന്റെ വസതിയില്‍ എത്തി അനുശോചനങ്ങള്‍ അറിയിച്ചിരുന്നു. 'ശ്രീദേവിയുടെ അകാല നിര്യാണത്തില്‍ ഞാന്‍ തീവ്രമായി ദുഖിക്കുന്നു. അവരുടെ വലിയ ഫാന്‍ ആണ് ഞാന്‍. സൗന്ദര്യം, സൗകുമാര്യം, അന്തസ്സ് എന്നിവ നിറഞ്ഞ അവരുടെ പെരുമാറ്റം വലിയ മതിപ്പുളവാക്കിയിരുന്നു. അവരുടെ കുടുംബത്തിനു എന്റെ അനുശോചനങ്ങള്‍. കോടിക്കണക്കിനു വരുന്ന ശ്രീദേവി ആരാധകരുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.

ഞങ്ങള്‍ എന്നും സ്‌നേഹ ബഹുമാനങ്ങളോടെ ഓര്‍ക്കും നിങ്ങളെ, ശ്രീ.' ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞു ആമിര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിവ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (32 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (42 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (49 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (55 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends