Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യ ചാനലിലെ അഭിമുഖം പണി കൊടുത്തു! നിയാസ് ബക്കറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

15 MARCH 2018 01:12 PM IST
മലയാളി വാര്‍ത്ത

ഒരേ സമയം സീരിയസ് ആകാനും, കോമഡി തോന്നിപ്പിക്കാനും പോന്ന ഒരാൾ ആണ് നിയാസ് ബക്കര്‍ .സീനിയർ ആർട്ടിസ്റ്റ് ആയ അദ്ദേഹം പുതുമുഖങ്ങളുടെ ചിത്രത്തിൽ അഭിനയിക്കുമ്പോഴും അതിന്റെയൊരു തലക്കനമില്ലാതെ വളരെ സൗഹൃദത്തോടെയാണ് ഓരോ ആളുകളോടും പെരുമാറുന്നത് എന്ന് പറയാത്ത ഒരു സിനിമാ പ്രവർത്തകരും ഇല്ല.

മറ്റൊരു ഹാസ്യ നടൻ ചെയ്താൽ ഒരുപക്ഷെ അത് ഓവർ കോമഡിയായി പോകുമോ എന്ന് ഏതെങ്കിലും ഒരു സിനിമയെപ്പറ്റി ചിന്തിക്കുന്ന സംവിധായകൻ പോലും മനസ്സിൽ പകരക്കാരനില്ലാതെ ഓർക്കുന്ന മുഖവും നിയാസ് ബക്കറിന്റേത് തന്നെ ആണ്. മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാതെ പോകുന്ന ചില അസാധ്യ പ്രതിഭകളിൽ ഒരാളാണ് നിയാസ് ബക്കർ എന്ന് നിസ്സംശയം പറയാം.

കാര്യം ഇതൊക്കെ ആണെങ്കിലും നിയാസ് ബക്കർ ഇപ്പോൾ ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. വിവാദത്തിൽ നിയാസിനെ പെടുത്തിയത് ആകട്ടെ സ്വന്തം മകളും. കൈരളി ചാനൽ സംപ്രേഷണം ചെയ്യുന്ന ജെ.ബി.ജംങ്ങ്ഷൻ എന്ന ജോണ് ബ്രിട്ടാസിന്റെ പരിപാടിയിൽ അതിഥി ആയി എത്തിയത് ആയിരുന്നു മറിമായം ടീമിലെ നിയാസ് ബക്കറും സ്നേഹയും. അതിഥികൾക്കായി ചോദ്യവും ആയി വേണ്ടപ്പെട്ടവരെ ഒരുക്കി നിർത്തുന്ന ജോണ് ബ്രിട്ടാസിന്റെ തന്ത്രം ഇവരിലും ആവർത്തിച്ചു. നിയാസിനുള്ള ചോദ്യവും ആയി റെഡി ആയി നിന്നത് സ്വന്തം മകൾ ആയിരുന്നു. വാപ്പിച്ചി എങ്ങിനെയാണ് എന്ന ചോദ്യത്തിന് കുട്ടി ഉത്തരം നൽകിയത്,

” വാപ്പച്ചി സിനിമ കാണാൻ അനുവദിക്കില്ല എന്നായിരുന്നു മകളുടെ മറുപടി. നിയാസ് അഭിനയിച്ച സിനിമ പോലും കാണാൻ നിയാസ് മകളെ അനുവദിക്കില്ല എന്ന് മകൾ ആ ഷോയിലൂടെ വ്യക്തമാക്കി. വളരെ വേദനയോടെ ഉള്ള നിയാസിന്റെ മകളുടെ വാക്കുകൾ കേട്ട് ബ്രിട്ടാസ് സ്നേഹയോട് ” നിയാസിന്റെ മകളെ വല്ലപ്പോഴെങ്കിലും ഒരു സിനിമയ്ക്ക് കൊണ്ടു പോയിക്കൂടെ ” എന്ന് ചോദിച്ചു.

എന്നാൽ സ്നേഹയുടെ മറുപടിയും കുട്ടി പറഞ്ഞതിനെ അനുകൂലിക്കുന്ന തരത്തിൽ ആയിരുന്നു. ” പിന്നെ എന്നെ ആ വഴിയ്ക്ക് അടുപ്പിക്കില്ല എന്ന് പറഞ്ഞു സ്നേഹയും ഒഴിവായി. ഇതോടെ നിയാസിനെതിരായ വിമർശനങ്ങളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വർധിച്ചു വരികയാണ്. “നിങ്ങൾ ഒരു കലാകാരൻ അല്ലെ..? ഞങ്ങൾ നിങ്ങളെ സ്ക്രീനിൽ കാണുമ്പോൾ നിങ്ങളുടെ മകൾക്ക് നിങ്ങൾ അത് നിഷേധിക്കുന്നത് തെറ്റല്ലേ…? ”

“കുടുംബമായി നിങ്ങളുടെ സിനിമ കാണാൻ എത്തുന്ന ഞങ്ങൾക്ക് നിങ്ങളുടെ മകളുടെ അനുഭവം വേദനാ ജനകമാണ്..” “നിങ്ങളെക്കുറിച്ച് ലജ്ജ തോന്നുന്നു.. ഞങ്ങൾക്കും മാതാപിതാക്കൾ ഉണ്ട്.. നിങ്ങളുടെ മകൾക്ക് കാണാൻ പറ്റാത്ത സിനിമകൾ ആണോ നിങ്ങൾ ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends