സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്....

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് മെയ് 26 ന് താരം കേരളത്തിലെത്തുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള രണ്ടാം വരവാണിത്. ഡാന്‍സ് ബിനാലെയുടെ ഭാഗമായി തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വച്ച് നമുക്കു കാണാമെന്നും സണ്ണി ഒരു വിഡിയോയിലൂടെ ആരാധകരോട് പറയുന്നു. കേരളത്തിലേക്ക് വീണ്ടും വരാന്‍ കഴിയുന്നതില്‍ അതീവ സന്തോഷവതിയാണ്. മൂന്ന് മണിക്കൂറുള്ള നൃത്ത പരിപാടിക്കായാണ് എത്തുന്നതെന്നും താരം വിഡിയോയിലൂടെ പറയുന്നു.


https://www.facebook.com/Malayalivartha























