ഹോട്ടലില്‍ മുറി എടുത്തുതരും; നല്ല സ്വീകരണമൊക്കെ നല്‍കും; ശേഷം പതുക്കെ...സനാ ഖാനും പറയാനുണ്ട്

സിനിമകളില്‍ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിൽ നിരവധി നടിമാർ പല അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിലായി കാസ്റ്റിംഗ് കൗച്ചില്‍ കുറെ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സനാ ഖാന്‍. ഇതുപോലുള്ളവരെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ സിനിമാരംഗത്ത് നിലനിലക്കാൻ കഴിയൂ എന്ന സ്ഥതിയിലായിരിക്കുന്നുവെന്നും താരം പറയുന്നു.
''ഇതുപോലുള്ള ആളുകളെ ചെന്നുകണ്ട് നല്ല ബന്ധം സ്ഥാപിക്കണം. അതിന് കഴിയാത്തതിനാൽ കുറെ അവസരങ്ങള്‍ നഷ്ടമായി. ഇങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ നിലനില്‍ക്കാൻ കഴിയൂ എന്ന സ്ഥിതിയാണ്. ഇങ്ങനെയുള്ള ആളുകളെ കുറിച്ച് ആ കാര്യം തുറന്നുപറഞ്ഞുകഴിഞ്ഞാല്‍ പിന്നീട് മറ്റാരും അവസരം തരില്ല. അവരേപ്പറ്റിയും തെറ്റിദ്ധാരണയുണ്ടാകുമെന്ന് കരുതിയാകും. എന്നാല്‍ സിനിമയില്‍ മാത്രമല്ല ഇത്തരം പ്രശ്നക്കാർ. ഇതുപോലുള്ള കാസ്റ്റിംഗ് കൗച്ചുകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രിയുമായി ബന്ധമില്ലായിരുന്നു. ഹോട്ടലില്‍ മുറി എടുത്തുതന്ന് നല്ല സ്വീകരണം നല്‍കും. പതുക്കെയേ കാര്യം മനസിലാകൂ''- സന താരം പറഞ്ഞു.
https://www.facebook.com/Malayalivartha
























