Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രേയ ശരണിന്റെ വിവാഹ വാർത്ത സത്യമായിരുന്നോ ; സംശയവുമായി ആരാധകർ ... കാരണം ഇതാണ് ...

19 MARCH 2018 01:02 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ സിനിമ ലോകത്തെ സംസാര വിഷയം നടി ശ്രേയ ശരണിന്റെ വിവാഹത്തെ കുറിച്ചാണ്. അതീവ രഹസ്യമായിട്ടായിരുന്നു താരവും കാമുകനായ ആന്ദ്രേ കേച്ചീവുമായുള്ള വിവാഹം നടന്നത്. മാര്‍ച്ച്‌ 12 മുംബൈ അന്ധേരിയിലെ ശ്രിയയയുടെ വസതിയില്‍ അടുത്ത ബന്ധുക്കളെ മാത്രം സക്ഷിയാക്കിയായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞിട്ടും താരത്തിന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ ഇതുവരെയും പുറംലോകം കണ്ടിട്ടില്ല.

ശ്രിയയുടെ വിവാഹം പോലെ തന്നെയാണ് പ്രണയവും. അതീവ രഹസ്യമായിരുന്നു. മുന്നു വര്‍ഷത്തിലേറയായി റഷ്യന്‍ ടെന്നീസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേയുമായി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തിയത്. എന്നാല്‍ ഗോസിപ്പു കോളങ്ങളില്‍ രണ്ടു പേരുടെയും പേരുകള്‍ ഇടപിടിച്ചിരുന്നുവെങ്കിലും പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

വളരെ രഹസ്യമായി നടത്തിയ വിവാഹം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതിന്റെ പ്രതിഷേധത്താലാണ് താരം . വിവാഹത്തെ പറ്റി   യാതൊരു വിധ പ്രതികരണവും നൽകാൻ ശ്രേയ തയ്യാറാകുന്നില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടു പോലും വാര്‍ത്തയെ കുറിച്ചു പ്രതികരിക്കാന്‍ ശ്രിയയുടെ കുടുംബം പോലു തയ്യാറായിട്ടില്ല. ഇതിനു മുന്‍പ് വിവാഹ വാര്‍ത്തയെ കുറിച്ചുള്ള സൂചന താരത്തിന്റെ കുടുംബം നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്ത വന്‍ മാധ്യമ ശ്രദ്ധ നേടിയപ്പോള്‍ കുടുംബം ഒഴിഞ്ഞു മാറുകയായിരുന്നു. ശ്രേയയോടു ചേര്‍ന്നുള്ള അടുത്ത വൃത്തങ്ങളാണ് അന്ന് വിവാഹ വാര്‍ത്തയെ കുറിച്ച്‌ സൂചന നല്‍കിയത്.

താരത്തിന്റെ വിവാഹത്തിന് സിനിമ മേഖലയില്‍ നിന്നും നടന്‍ മനോജ് ബാജ്പോയിയും ഭാര്യ ശബാനയും മാത്രമാണ് പങ്കെടുത്തത്. മറ്റ് താരങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ദില്ലിയിലാണ്. ഹിന്ദി, മലയാളം,കന്നട, തെലുങ്ക്, തമിഴ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ഇവര്‍.

സാധാരണ ഗതിയില്‍ സെലിബ്രിറ്റി കമിതാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായിരിക്കും. ഇവിടെ ശ്രേയയുടേയും അന്ദ്രേയുടെയു ഒരു ചിത്രങ്ങള്‍ പോലും പ്രേക്ഷകരാരും കണ്ടിട്ടില്ല. വിവാഹ ശേഷവും ഇതു പോലെ തന്നെയാണ്. ഇരവരും ഒരിമിച്ചു നില്‍ക്കുന്നതിന്റേയോ വിവാഹ ചിത്രങ്ങളൊ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ വിവാഹ വാർത്ത സത്യം തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends