ദിലീപ് മഹാബലിക്ക് കത്തെഴുതി : അസൂയാലുക്കള്‍ ചവിട്ടിതാഴ്ത്തുന്നുവെന്ന്
തന്റെ ജനസമ്മിതിയില്‍ അസൂയാലുക്കളായ വാമനന്മാര് തന്നെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നതായി ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അസൂയക്കാര്‍ക്കും പരദൂഷണക്കാര്ക്കുമെതിരെ മഹാബലിക്കുള്ള കത്തിന്റെ രൂപത്തിലാണ് പോസ്റ്റ്. പ്രിയപ്പെട്ട മാവേലിത്തമ്പുരാനെ അങ്ങയുടെ നന്മ നിറഞ്ഞ ഭരണത്തില്‍ അസൂയാലുക്കളായവര്‍ വാമനനെ അയച്ച് അങ്ങയെ ചവിട്ടിത്താഴ്ത്തിയെങ്കില് എന്റെ സിനിമയുടെ വിജയത്തിലും എന്റെ ജനസമ്മിതിയിലും അസൂയപൂണ്ട ദോഷൈകദൃക്കുകളായ ചില അഭിനവ വാമനന്മാര് കൂട്ടം ചേര്‍ന്ന് കുറെ നാളുകളായി എന്നെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണെന്നാണ് ദിലീപിന്റെ കത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha