മമ്മുക്കയുമായി നല്ല രസതന്ത്രം-മംമ്ത
മമ്മുക്കയുമായി നല്ല കെമിസ്ട്രിയാണെന്നും അതുകൊണ്ടാണ് ചികില്‍സയ്ക്കിടയിലും വര്‍ഷത്തില്‍ അഭിനയിക്കുന്നതെന്ന് മംമ്ത മോഹന്‍ദാസ്. രോഗം പൂര്ണമായിട്ടേ അഭിനയിക്കൂ എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അധികം സംഭാഷണങ്ങളില്ലാത്ത, പ്രധാനപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലേതെന്ന് രഞ്ജിത് ശങ്കര്‍ പറഞ്ഞു. അതുകൂടി കേട്ടതോടെ സമ്മതം മൂളുകയായിരുന്നു. ജീവിച്ചിരിക്കുന്ന കഥാ പാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിലുടനീളമുള്ളതെന്നും താരം പറഞ്ഞു.
മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് വര്‍ഷമെന്ന് മംമ്ത പറഞ്ഞു. ബിഗ് ബി, ബസ് കണ്ടക്ടര്‍, ജവാന് ഓഫ് വെള്ളിമല എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഇത് തന്റെ മടങ്ങിവരവല്ലെന്നും താരം വ്യക്തമാക്കി. ഷൂട്ടിംഗിനു ശേഷം കൂടുതല്‍ ചികില്‍സയ്ക്കും വിശ്രമത്തിനുമായി പോകും. അതിന് ശേഷം വീണ്ടും സജീവമാകുമെന്നും പറഞ്ഞു. മംമ്തയ്ക്ക് കാന്‍സര്‍ ഭേദമായി വരുന്നതേയുള്ളൂ. ചികില്‍സയുടെയും വിശ്രമത്തിന്റെയും തെരക്കിലാണ് താരം.
2011ല്‍ ബന്ധുവായ പ്രജിത്തിനെ വിവാഹം കഴിച്ചെങ്കിലും 2012ല്‍ ബന്ധം വേര്‍പെടുത്തി. പിന്നീടാണ് രോഗവിവരം മംമ്ത സ്ഥിരീകരിച്ചത്. രോഗം ഗുരുതരമല്ല എന്നതാണ് ഏറെ ആശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha