വീരമാദേവിയില്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും സണ്ണി ലിയോണ്‍

പോണ്‍ സ്റ്റാറായിരുന്ന സണ്ണി ലിയോണ്‍ സിനിമാ ലോകത്ത് എത്തി ഇപ്പോള്‍ ആക്ഷന്‍ രംഗത്ത് ചുവടുവയ്ച്ചിരിക്കുകയാണ്. സണ്ണിയുടെ പുതിയ ചിത്രം വീരമാദേവിയില്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് താരം എത്തുന്നത്.
വീരമാദേവിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി സണ്ണി ലിയോണ്‍ കുതിരപ്പുറത്ത് പരിശീലനം നടത്തുന്ന വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചോര്‍ന്നിരുന്നു. ഈ വീഡിയോ വന്‍ ഹിറ്റാവുകയും ചെയ്തു. ഇപ്പോള്‍ വീരമാദേവിയുടെ ചിത്രീകരണത്തിനായി കുതിരപ്പുറത്തുളള പരിശീലനം എന്ന അടിക്കുറിപ്പോടെ വീഡിയോ സണ്ണി പങ്കുവെച്ചിരിക്കുകയാണ്.
പീരിയഡ് ഡ്രാമയായ വീരാമാദേവിയിലൂടെ സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമാ രംഗത്തും തന്റെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച തരംഗം ഇതുവരെയും അടങ്ങിയിട്ടില്ല.

ഈ സാഹചര്യത്തില്‍ പുതിയ വീഡിയോയും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുമെന്ന് നിസംശയം പറയാം.

ചിത്രത്തിനായി വാള്‍ പയറ്റും സണ്ണി പഠിക്കുന്നുണ്ട്. തെലുങ്കിനും തമിഴിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. വി.സി.വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി 150 ദിവസമാണ് സണ്ണി ലിയോണ്‍ മാറ്റിവച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha


























